യുഎൻ ടൂറിസം റാങ്കിങ്ങിൽ സൗദി ഒന്നാം സ്ഥാനത്ത്
Mail This Article
റിയാദ് ∙ സൗദി അറേബ്യയിലേക്കുള്ള രാജ്യാന്തര വിനോദസഞ്ചാരികളുടെ വർധനവും 2023ലെ ടൂറിസം വരുമാനത്തിലെ വളർച്ചാ നിരക്കും കണക്കിലെടുത്ത് യുഎൻ ടൂറിസം റാങ്കിങ്ങിൽ സൗദിയെ ഒന്നാം സ്ഥാനത്തെത്തിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ വിദേശത്തുനിന്നുള്ള സന്ദർശകരുടെ ചെലവിൽ രാജ്യത്ത് 22.9 ശതമാനം വളർച്ചയാണ് കൈവരിച്ചത്. മൊത്തമായി 45 ബില്യൻ റിയാൽ കവിഞ്ഞതായാണ് കണക്കുകൾ നൽകുന്ന സൂചന. പോയ വർഷത്തെ അപേക്ഷിച്ച് 46 ശതമാനത്തിലേറെ വളർച്ച നിരക്ക് നേടി.
സൗദി അറേബ്യയിലെ സെൻട്രൽ ബാങ്കിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരം, വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ചെലവ് ഏകദേശം 21 ബില്യൻ റിയാലായി കണക്കാക്കപ്പെടുന്നു. വിദേശത്ത് നിന്നുള്ള സന്ദർശകരുടെ ചെലവ് ഇവിടെ വർധിക്കുന്നത് രാജ്യത്തെ ടൂറിസം മേഖല കൈവരിച്ച വിജയത്തിന്റെ ഭാഗമാണ്.