ADVERTISEMENT

ജിദ്ദ ∙ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് സൗദി പൗരന് ഏഴ് വർഷം തടവും ഒരു ദശലക്ഷം റിയാൽ പിഴയും. സാമ്പത്തിക തട്ടിപ്പ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനും വിശ്വാസ വഞ്ചന നടത്തിയതിനും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇരകളെ കബളിപ്പിച്ച് 18 മില്യൻ റിയാൽ പ്രതി തന്റെ കമ്പനി മുഖേന നിക്ഷേപ കരാറുണ്ടാക്കി സാമ്പത്തിക നിക്ഷേപം നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

ഒരേ പ്രവർത്തനം നടത്തുന്ന കമ്പനികളിലൊന്നുമായി പേരിലുള്ള സാമ്യം മുതലെടുത്ത ശേഷമായിരുന്നു ഇത്. ആളെ അറസ്റ്റ് ചെയ്യുകയും യോഗ്യതയുള്ള കോടതിയിലേക്ക് കൈമാറുകയും വിചാരണ നടപടികൾ പൂർത്തിയാക്കിയ ശേഷം വിധി പ്രസ്താവിക്കുകയും ചെയ്തു.

നിക്ഷേപം നടത്തുന്നതിന് മുമ്പ് നിക്ഷേപ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ആധികാരികത ഉറപ്പുവരുത്താനും മികച്ച നിക്ഷേപ രീതികൾ പരിശോധിക്കാനും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

English Summary:

Saudi citizen gets 7 years in jail for financial fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com