ADVERTISEMENT

റിയാദ് ∙ ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സൗദി റെയിൽവേക്ക് രാജ്യാന്തര അവാർഡ്. ബ്രിട്ടിഷ് സേഫ്റ്റി കൗൺസിൽ  എർപ്പെടുത്തിയ 2024 ലെ രാജ്യാന്തര സുരക്ഷ അവാർഡാണ് എസ്എആർ കമ്പനി നേടിയത്. സൗദിയുടെ വടക്ക് കിഴക്കൻ  റെയിൽവേ ശൃംഖലകളിലെ പാസഞ്ചർ ട്രെയിൻ അറ്റകുറ്റപ്പണി കേന്ദ്രങ്ങളിൽ  പാലിക്കുന്ന ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കും മെച്ചപ്പെട്ട സാങ്കേതികവിദ്യ പ്രവർത്തന രീതികൾക്കുമുള്ള മികവിനുള്ള അംഗീകാരമായാണ് അവാർഡ്.

1957 മുതൽ ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവ കൈകാര്യം ചെയ്യുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ബ്രിട്ടിഷ് സേഫ്റ്റി കൗൺസിൽ. ജോലിസ്ഥലത്ത് മികച്ച പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രമുഖവും വിശ്വസനീയ സ്ഥാപനമെന്ന നിലയിൽ പ്രശസ്തമാണ്.

 അവാർഡ് ലഭിച്ചത് ഗതാഗത- ലോജിസ്റ്റിക്  മേഖലയിൽ ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിലും വികസിപ്പിക്കുന്നതിലും സൗദി റെയിൽവേ കമ്പനി നടത്തുന്ന ശ്രമങ്ങളുടെ സ്ഥിരീകരണമല്ലാതെ മറ്റൊന്നുമല്ലെന്ന് സൗദി റെയിൽവേ കമ്പനിയുടെ (എസ്എആർ) സിഇഒ ഡോ. ബഷർ ബിൻ ഖാലിദ് അൽ-മാലിക്  പറഞ്ഞു.  

അപകടസാധ്യതകളിൽ നിന്നും യാത്രക്കാരുടേയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, അപകടസാധ്യതയുള്ള വസ്തുക്കളുടെ നിയന്ത്രണ നടപടിക്രമങ്ങൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, സുസ്ഥിരമായ മലിനീകരണ പ്രതിരോധ നടപടികൾ പ്രയോഗിക്കുക തുടങ്ങി നിരവധി സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നു.

രാജ്യത്തിന് ചുറ്റുമുള്ള നാല് റെയിൽവേ ശൃംഖലകളിലുടനീളമുള്ള യാത്രാ, ഗതാഗത സേവനങ്ങളിലൂടെയും വാണിജ്യ ചരക്ക് സേവനങ്ങളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിൽ സൗദി റെയിൽവേ പ്രധാന പങ്ക് വഹിക്കുന്നു.

English Summary:

International Award for Saudi Railways for Compliance with Safety Standards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com