ADVERTISEMENT

ദുബായ് ∙ ഗതാഗത ബോധവൽക്കരണ സന്ദേശം ദുബായിലെ 3.5 ലക്ഷം വിദ്യാർഥികളിലെത്തിച്ച് ആർടിഎ. കഴിഞ്ഞ അക്കാദമിക വർഷത്തിൽ 50 സ്കൂളുകളിൽ ആർടിഎ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നിരത്തുകളിൽ മികച്ച അച്ചടക്കം പാലിക്കാൻ വിദ്യാർഥികളെ ബോധവാന്മാരാക്കുകയാണ് ക്യാംപയ്നിലൂടെ ലക്ഷ്യമിട്ടത്.

റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പൗരന്മാരായി കുട്ടികൾ വളർന്നാൽ, അപകട രഹിത ദുബായ് എന്ന ആശയം പൂർണ്ണമാക്കാൻ കഴിയുമെന്നും ആർടിഎ പ്രതീക്ഷിക്കുന്നു. നിർമിത ബുദ്ധിയുടെയും മെറ്റാവേഴ്സിന്റെയും സഹായത്തോടെയാണ് ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ എടുത്തത്. ഗതാഗത ബോധവൽകരണത്തിൽ വിദ്യാർഥികളെയാണ് മുഖ്യമായി പരിഗണിക്കേണ്ടതെന്നാണ് ആർടിഎയുടെ വിലയിരുത്തൽ. 2010 മുതൽ സ്കൂൾ പരിസരങ്ങളിലെ അപകട മരണങ്ങൾ പൂർണമായും ഇല്ലാതാക്കി. സ്കൂൾ മേഖലയിൽ വാഹനങ്ങൾ പാലിക്കേണ്ട വേഗം സംബന്ധിച്ചു രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്കൂൾ ബസ് ഡ്രൈവർമാർക്കും ബോധവൽക്കരണം നൽകി.

English Summary:

RTA Delivers Traffic Safety Awareness Messages to 350,000 Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com