അൽഫൈസൽ വൈൽഡ് ലൈഫ് റിസർച് സെന്ററിൽ കാട്ടുപൂച്ച കുഞ്ഞുങ്ങൾ പിറന്നു
Mail This Article
താഇഫ് ∙ താഇഫിലെ അമീർ സൗദ് അൽഫൈസൽ വൈൽഡ് ലൈഫ് റിസർച് സെന്ററിൽ രണ്ട് കാട്ടുപൂച്ച കുഞ്ഞുങ്ങൾ പിറന്നു. കാട്ടുപൂച്ച വംശനാശഭീഷണി നേരിടുന്നവയാണ്. ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സന്തുലിതാവസ്ഥ വർധിപ്പിക്കാനുമുള്ള ലക്ഷ്യത്തെ സ്ഥിരീകരിക്കുന്നുവെന്ന് നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെന്റ് സിഇഒ ഡോ. മുഹമ്മദ് അലി കുർബാൻ പറഞ്ഞു.
2022ലാണ് ഇവിടെ കാട്ടുപൂച്ച വളർത്തൽ പദ്ധതി ആരംഭിച്ചത്. ‘വിഷൻ 2030’ന് കീഴിലുള്ള ദേശീയ പരിസ്ഥിതി തന്ത്രത്തിനും സൗദി ഗ്രീൻ ഇനിഷ്യേറ്റിവിന്റെയും ഭാഗമാണിത്.
വന്യജീവി സംരക്ഷണത്തിന് താഇഫിലെ അമീർ സൗദ് അൽഫൈസൽ കേന്ദ്രം ഇതിനകം നിരവധി ചുവടുവയ്പ്പുകൾ നടത്തിയിട്ടുണ്ട്. പൂച്ച വർഗത്തിൽപെട്ട ഇത്തരത്തിലുള്ള സസ്തനികളുടെ ബ്രീഡിങ്, കെയർ പ്രോഗ്രാമുകൾ അതിൽപ്പെ ട്ടതാണ്.
വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനും പ്രജനന പരിപാടികൾ വിപുലീകരിക്കുന്നതിനുമുള്ള കേന്ദ്രത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.