ADVERTISEMENT

മക്ക ∙ ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും അനുഭവം സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെ മതകാര്യ വകുപ്പ് 2024 ഉംറ സീസൺ പ്ലാൻ അവതരിപ്പിച്ചു. ഹി​ജ്‌​റ വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തോ​ടെ​യാ​ണ് ഉം​റ സീ​സ​ൺ പ​ദ്ധ​തി ആ​രം​ഭി​ച്ച​തെ​ന്ന്​ ജ​ന​റ​ൽ അ​തോ​റി​റ്റി മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ് പ​റ​ഞ്ഞു. എ​ല്ലാ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും പ​ങ്കാ​ളി​ക​ൾ​ക്കു​മൊ​പ്പം തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ആ​ശ​യം പ​ര​മാ​വ​ധി ഉ​യ​ർ​ത്തി​ക്കൊ​ണ്ട് ഉം​റ സീ​സ​ണി​​നെ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. 

ഇ​രു​ഹ​റ​മു​ക​ളി​ലെ ഉം​റ സീ​സ​ണി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ ദൈ​ർ​ഘ്യം ഒ​മ്പ​തു​ മാ​സ​മെ​ടു​ക്കും. സീ​സ​ണി​നെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യി വി​ഭ​ജി​ക്കും. ശ​അ​ബാ​ൻ മാ​സാ​വ​സാ​നം സീ​സ​ൺ അ​വ​സാ​നി​ക്കും. അ​തി​നു​ശേ​ഷം റ​മ​ദാ​ൻ മാ​സ​​ത്തേ​ക്കു​ള്ള പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്നും അ​ൽ​സു​ദൈ​സ്​ പ​റ​ഞ്ഞു. സീ​സ​ണി​ലു​ട​നീ​ളം നൂ​റു​ക​ണ​ക്കി​ന് മ​ത​പ​ര​വും വൈ​ജ്ഞാ​നി​ക​വു​മാ​യ സം​രം​ഭ​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും പാ​ക്കേ​ജു​ക​ളാ​ണ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്.

English Summary:

2024 Umrah season plan announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com