ADVERTISEMENT

റിയാദ്∙ ലുലു ഗ്രൂപ്പിന്‍റെ  സൗദി അറേബ്യയിലെ പുതിയ ഹൈപ്പർ മാർക്കറ്റ്  റിയാദിൽ പ്രവർത്തനം ആരംഭിച്ചു. ഫെഡറേഷൻ ഓഫ്  സൗദി ചേംബഴ്സ് ചെയർമാൻ ഹസ്സൻ അൽ ഹുവൈസി റിയാദ് ലബാൻ സ്ക്വയറിലുള്ള ഹൈപ്പർ മാർക്കറ്റ്  സൗദി നിക്ഷേപ മന്ത്രാലയം ഉപമന്ത്രി മുഹമ്മദ് അബ ഹുസൈൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പിന്‍റെ 61 –ാമത്തേതും റിയാദിലെ പതിനൊന്നാമത്തെതുമാണ് ലബാൻ സ്ക്വയർ ലുലു ഹൈപ്പർ മാർക്കറ്റ്.

സൗദി തലസ്ഥാനമായ റിയാദിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു.  സൗദി അറേബ്യയുടെ വളർച്ചയിൽ ഒരു ഭാഗമാവുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. രാജ്യത്തിന്‍റെ സുസ്ഥിര വികസന നയങ്ങൾക്ക് പിന്തുണ നൽകുന്നത് തുടരും.  എല്ലാവിധ സഹായങ്ങളും ചെയ്‌തു തരുന്ന ഭരണാധികാരികൾക്ക് യൂസഫലി നന്ദി  പറഞ്ഞു. സൗദിയിലെത്തുന്ന നിക്ഷേപകർക്ക് വളരെ അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. 

സൗദിയിലെ ലുലുവിന്റെ വിപുലീകരണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100 ഹൈപ്പർ മാർക്കറ്റ് എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പ്രവർത്തിക്കുന്നത്.  ഈ വർഷം പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ഉൾപ്പെടെ ആറ് ഹൈപ്പർ മാർക്കറ്റുകൾ തുറക്കും.  സ്വദേശികൾക്കും മലയാളികൾ ഉൾപ്പെടെയുള്ളവർക്കും  ഇതിലൂടെ തൊഴിലവസരങ്ങൾ ഒരുക്കാൻ കഴിയുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

lulu-hypermarket-now-open-at-laban-square-in-riyadh2

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ലുലു  ഒരുക്കുന്ന ലോയൽറ്റി പദ്ധതിക്കും തുടക്കം കുറിച്ചു. പദ്ധതിയിൽ പങ്കാളികളാകുന്ന  ഉപഭോക്തക്കൾക്ക് ആകർഷകമായ വിലക്കിഴിവുകളും പോയിന്‍റുകളും സൗദിയിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ലഭിക്കും. ഹൈപ്പർ മാർക്കറ്റുകളിൽ നിന്നും സാധനങ്ങൾ  വാങ്ങിക്കുമ്പോൾ ലഭിക്കുന്ന പോയിന്‍റുകൾ ഉപയോഗിച്ച് ഷോപ്പിങ് ചെയ്യാനും സാധിക്കും. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ്‌ ഡയറക്ടർ എം എ അഷ്‌റഫ് അലി, ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ്, ലുലു റിയാദ് റീജനൽ ഡയറക്ടർ ഹാതെം കോൺട്രാക്ടർ   മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

English Summary:

Lulu Hypermarket Now Open at Laban Square in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com