ADVERTISEMENT

ദുബായ് ∙ നടൻ ഷാജു ശ്രീധറിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ഷാജു പത്ത് വർഷത്തെ വീസ കൈപ്പറ്റി. നടൻ നോബിയും അറബ് പൗര പ്രമുഖരുൾപ്പെടെ നിരവധി പേര്‍ സംബന്ധിച്ചു. മിമിക്രി വേദികളിലൂടെ മലയാള സിനിമയിൽ എത്തിയ ഷാജു ശ്രീധർ ടെലിവിഷൻ സീരിയലുകൾ, ഷോകൾക്ക് പുറമെ നൂറുകണക്കിന് സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി  പ്രമുഖ ഇന്ത്യൻ ചലച്ചിത്രകാരന്മാർക്ക് യുഎഇയുടെ സവിശേഷ വീസയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഇസിഎച് ഡിജിറ്റൽ  മുഖേനയായിരുന്നു. 

English Summary:

UAE golden visa for actor Shaju Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com