95 ലക്ഷം ദിർഹം അർബുദ രോഗികൾക്കായി കൈകോർത്ത് അബുദാബി
Mail This Article
×
അബുദാബി ∙ അർബുദ രോഗികളെ സഹായിക്കുന്നതിനും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി അബുദാബി 95 ലക്ഷം ദിർഹം സമാഹരിക്കുന്നു. അബുദാബി സോഷ്യൽ കോൺട്രിബ്യൂഷന്റെ (മആൻ) നേതൃത്വത്തിലാണ് ധനസമാഹരണ യജ്ഞം നടത്തുക. ഭിന്നശേഷിക്കാർ, ഡെലിവറി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരിൽ സഹായം അർഹിക്കുന്നവരെ കണ്ടെത്തി, കൈത്താങ്ങേകുന്നതിനാണ് മആൻ ശ്രമിക്കുന്നത്.
ആരോഗ്യം, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിലും കാരുണ്യ പ്രവൃത്തികൾ നടത്തുന്നുണ്ട്. കമ്പനികൾക്ക് സിഎസ്ആർ ഫണ്ടും കാരുണ്യപദ്ധതിയിലേക്കു സംഭാവന ചെയ്യാവുന്നതാണ്. കഴിഞ്ഞ വർഷം 9.1 കോടി ദിർഹം സമാഹരിച്ച് 57 പദ്ധതികളിലൂടെ 1.61 ലക്ഷം പേർക്ക് പ്രയോജനം ചെയ്തതായും അധികൃതർ വ്യക്തമാക്കി. വിവരങ്ങൾക്ക്: https://maan.gov.ae/en/
English Summary:
Abu Dhabi: Dh9.5 million fundraisers in Abu Dhabi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.