കുവൈത്തിൽ ചെറിയ ശിക്ഷയ്ക്ക് പകരം ഇനി നിർബന്ധിത സാമൂഹികസേവനം
Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ചെറിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് തടവിനു പകരം നിർബന്ധിത സാമൂഹികസേവനം നൽകാൻ നീതിന്യായ മന്ത്രാലയം തീരുമാനിച്ചു. 2 മാസത്തിൽ കൂടാത്ത തടവിന് വിധിക്കപ്പെട്ടവർക്കാണ് സാമൂഹിക സേവനത്തിന് അവസരമൊരുക്കുന്നത്. ഗതാഗതം, മുനിസിപ്പാലിറ്റി, പ്രിന്റിങ് ആൻഡ് പബ്ലിഷിങ് തുടങ്ങിയ നിയമലംഘനങ്ങളിൽപെട്ട് ഹ്രസ്വകാല തടവിനു വിധിക്കപ്പെട്ടവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
സാമൂഹിക സേവനത്തിലേക്ക് കുറ്റവാളികളെ ആകർഷിക്കുന്നതിലൂടെ തെറ്റു തിരുത്തി ജീവിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. കോടതി നടപടികൾ ലഘൂകരിക്കാനും വേഗത്തിൽ കേസ് തീർപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചില കേസുകളുടെ വിചാരണ ഓൺലൈൻ വഴിയാക്കുമെന്നും പറഞ്ഞു.
English Summary:
Kuwait to replace imprisonment with Community Service for minor crimes
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.