ADVERTISEMENT

അബുദാബി ∙ രണ്ടര വർഷത്തെ ദുരിതജീവിതത്തോട് വിട പറഞ്ഞ് തൃശൂർ സ്വദേശി സുനിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക്. 2022ൽ ജോലി അന്വേഷിച്ച് അബുദാബിയിൽ എത്തിയ സുനിലിന് തൊഴിലൊന്നും ലഭിച്ചിരുന്നില്ല.

തിരിച്ചുപോകാൻ പണമില്ലാതായതോടെ നിയമലംഘകനായി വിവിധ എമിറേറ്റുകളിലായി കഴിഞ്ഞു. ഇതിനിടെ ഗ്ലൗക്കോമ ബാധിച്ച് ഒരു കണ്ണിന്റെ കാഴ്ച പൂർണമായും രണ്ടാമത്തെ കണ്ണിന്റെ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ടു. വീസ കാലാവധി കഴിഞ്ഞതിനുള്ള പിഴ അടയ്ക്കാൻ പണമില്ലാത്തതിനാൽ നാട്ടിലേക്കു പോകാനും സാധിച്ചില്ല. 

ഉദാരമതികളുടെ സഹായത്തോടെയാണ് ജീവിച്ചത്. രണ്ടാമത്തെ കണ്ണിനും കാഴ്ച കുറഞ്ഞുതുടങ്ങിയതോടെയാണ് ഇന്ത്യൻ എംബസിയുടെ സഹായം തേടിയത്. പിന്നാലെ നിയമ നടപടി പൂർത്തിയാക്കി ഇന്നലെ സുനിൽ നാട്ടിലേക്കു മടങ്ങി.

English Summary:

Malayali sunil who came to UAE in search of job has lost his sight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com