കഴിഞ്ഞ ഇസ്‌ലാമിക വർഷത്തിൽ ഒരു ദശലക്ഷത്തിലധികം പേർ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്‌സ് സന്ദർശിച്ചു
Mail This Article
×
റിയാദ് ∙ കഴിഞ്ഞ ഇസ്‌ലാമിക വർഷത്തിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്‌സ് സന്ദർശിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹജ്, ഉംറ തീർഥാടകരും വിനോദസഞ്ചാരികളും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,019,494 സന്ദർശകർ 2023 ജൂലൈ 19 നും 2024 ജൂലൈ 6 നും ഇടയിൽ സമുച്ചയം സന്ദർശിച്ചു. പ്രതിവർഷം 20 ദശലക്ഷം കോപ്പികൾ നിർമിക്കുന്ന സമുച്ചയത്തിൽ നിന്ന് വിശുദ്ധ ഖുർആൻ അച്ചടിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് സന്ദർശകർ മനസിലാക്കാനാകും.
മുസ്‌ലിംകൾക്ക് ഖുർആൻ വായിക്കാനും സ്‌മാർട്ട്‌ഫോണുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാരായണം കേൾക്കാനും പ്രാപ്‌തമാക്കുന്ന പ്രത്യേക ആപ്ലിക്കേഷനുകൾ ഒരുക്കിയിട്ടുണ്ട്.
English Summary:
Over One Million People Visit Qur’an Printing Complex in Madinah during Last Year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.