ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വിദേശ ജോലിക്കാരുടെ എണ്ണത്തിൽ 21% വർധന. കോവിഡ് കാലത്ത് നിർത്തിവച്ചിരുന്ന വീസ നിരോധനം മാറ്റിയതോടെ റിക്രൂട്മെന്റ് കൂടിയതാണ് വിദേശികളുടെ എണ്ണം വർധിക്കാൻ കാരണം. തൊഴിൽ വിപണിയിലെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് രാജ്യത്തിനകത്ത് ജോലിയില്ലാതെ കഴിയുന്നവർക്ക് മുൻഗണന നൽകാനായിരുന്നു നിർദേശം.  

ബന്ധപ്പെട്ട തസ്തികയിലേക്ക് യോഗ്യരായവരെ കുവൈത്തിൽനിന്ന് കണ്ടെത്താതെ വന്നവർ വിദേശത്തുനിന്ന് റിക്രൂട്മെന്റ് നടത്തി. ‍ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി ആരോഗ്യ മേഖലകളിലേക്കാണ് കൂടുതൽ വിദേശികൾ എത്തിയത്. നിർമാണം, വിദ്യാഭ്യാസം, റീട്ടെയ്ൽ തുടങ്ങി ചെറുകിട, ഇടത്തരം മേഖലകളിലേക്കു വരെ തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്നു. 

സന്ദർശക, കുടുംബ, ബിസിനസ് വിസിറ്റ് വീസ നിയമത്തിലും ഇളവ് വന്നതോടെ കുവൈത്തിലേക്ക് വിദേശികളുടെ ഒഴുക്കായിരുന്നു.

English Summary:

Number of Foreign Workers in Kuwait Jumps 21%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com