ADVERTISEMENT

അബുദാബി ∙ കടുത്ത ചൂടു മൂലം ഉംറ തീർഥാടകരുടെ എണ്ണം കുറഞ്ഞതോടെ നിരക്കു കുറച്ച് യുഎഇയിലെ ഏജൻസികൾ. ഉംറ പാക്കേജ് നിരക്കിൽ 25% കുറച്ചാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഹജ് തീർഥാടനം അവസാനിച്ച ഉടൻ ഉംറ തീർഥാടന വീസ നൽകുന്നത് പുനരാരംഭിച്ചെങ്കിലും കാര്യമായ പ്രതികരണം ഇല്ലാത്തതാണ് നിരക്കു കുറയ്ക്കാൻ ഏജൻസികളെ പ്രേരിപ്പിച്ചത്. 

ഇതേസമയം അംഗീകാരമില്ലാത്ത കമ്പനികളും ചില ട്രാവൽ, ടൂറിസം ഏജൻസികളുമാണ് ഇത്തരം ഓഫർ പ്രഖ്യാപിച്ച് ആളുകളെ ആകർഷിക്കുന്നതെന്നും ഇതിനെതിരെ നിയമനടപടിയെടുക്കുമെന്നും അംഗീകൃത ഉംറ ഏജൻസികൾ അറിയിച്ചു. കലാസാംസ്കാരിക സംഘടനകളും ഉംറ സേവനം നടത്തുന്നത് നിയമലംഘനമാണ്. ഇക്കാര്യവും സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും സൂചിപ്പിച്ചു. അനധികൃത ഉംറ സേവനം നൽകുന്ന കമ്പനികൾക്ക് 50,000 റിയാൽ പിഴ.

ബസ് മാർഗം ഉംറയ്ക്ക് പോകുന്നതിന് അംഗീകൃത ഏജൻസികൾ 1500 ദിർഹം ഈടാക്കുമ്പോൾ 1100 ദിർഹത്തിനാണ് ട്രാവൽ ടൂറിസം കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. 3200–4500 ദിർഹം വരെ ഈടാക്കുന്ന വിമാന മാർഗമുള്ള ഉംറ പാക്കേജിന് 2500 ദിർഹത്തിന് ഇപ്പോൾ ലഭ്യമാണ്.

English Summary:

UAE Agencies Reduce Umrah Package Rates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com