ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്തിൽ മൂന്നര മാസം നീണ്ട പൊതുമാപ്പ് 70,000 പേർ പ്രയോജനപ്പെടുത്തി. 1.2 ലക്ഷം അനധികൃത താമസക്കാർ കുവൈത്തിൽ ഉണ്ടെന്നായിരുന്നു പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപുള്ള കണക്ക്. 

ഇതിൽ പകുതിയിലേറെയും പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്തു. ശേഷിച്ചവരെ കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃതമായി ആരെയും കുവൈത്തിൽ തുടരാൻ അനുവദിക്കില്ലെന്നും പിടിക്കപ്പെടുന്നവരെ ശിക്ഷയ്ക്കുശേഷം നാടുകടത്തുമെന്നും വ്യക്തമാക്കി.

നിയമലംഘകരെ പാർപ്പിക്കുന്നതിന് 3500 പേരെ വീതം ഉൾക്കൊള്ളാവുന്ന 4 കേന്ദ്രങ്ങൾ സജ്ജമാക്കി. നിയമലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ ആയി ആരംഭിച്ച പൊതുമാപ്പ് ജൂൺ 30നാണ് സമാപിച്ചത്.

English Summary:

70K Expats Benefit from Amnesty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com