ADVERTISEMENT

ദോഹ ∙ പുകവലി അവസാനിപ്പിക്കാൻ ചികിത്സ തേടുന്നവരിൽ കൂടുതൽ പേരും പുകവലി ഉപേക്ഷിക്കുന്നതായി പഠനം. പുകവലി ഒരു ശീലമാണെന്നും അത് ഉപേക്ഷിക്കാൻ സാധ്യമെല്ലെന്നും വിശ്വസിച്ചു പുകവലി തുടരുന്നവർക്ക് അതവസാനിപ്പിക്കാൻ പ്രചോദനം  നൽകുന്നതാണ് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ്റെ (പിഎച്ച്സിസി) അടുത്തിടെ നടത്തിയ ഈ പഠനം.

പുകവലി നിർത്തുന്നവർക്കായി ഖത്തറിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളിലെ സന്ദർശകരിൽ 63.5% പേരും ഈ ശീലം വിജയകരമായി ഉപേക്ഷിച്ചതായിപഠനം വ്യക്തമാക്കുന്നു. പുകവലി നിർത്താനുള്ള ചികിത്സ നൽകുന്ന ക്ലിനിക്കിൽ എത്തി പുകവലി ഉപേക്ഷിച്ചവരിൽ 23.3% പേർ   പുകവലി നിർത്താനുള്ള ചികിത്സ പൂർത്തിയാക്കി ആറുമാസത്തിനുള്ളിൽ വീണ്ടും പുകവലി പുനരാരംഭിച്ചതായി പഠനം ചൂണ്ടിക്കാട്ടി. പുകവലി നിർത്തുന്നതിൽ വ്യക്തികളുടെ വിദ്യാഭ്യസവും അവരുടെ രാജ്യവും പ്രധാന ഘടകമാണെന്നും പഠനം വ്യക്തമാക്കുന്നു.

42 മാസം പുകവലി നിർത്താനുള്ള പരിശീലനത്തിൽ തുടർച്ചയായി പങ്കെടുത്തവരിൽ  45.8% പേർക്കും പുകവലി പൂർണമായും ഉപേക്ഷിക്കാൻ  സാധിച്ചതായും പഠനത്തിൽ വ്യക്തമാക്കുന്നു.   

പിഎച്ച്‌സിസിയിലെ പുകവലി നിർത്തൽ സേവനങ്ങൾ ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും ഫലപ്രദമാണെന്ന് പഠനം കണ്ടെത്തി. പിഎച്ച്സിസിയിലെ പുകവലി നിർത്തൽ ക്ലിനിക്കുകളിൽ പങ്കെടുക്കുന്നവരിൽ നിന്ന്  റാൻഡം സാമ്പിളിലൂടെ തിരഞ്ഞെടുത്ത 490 പേരിൽ പഠനം നടത്തിയാണ്  റിപ്പോർട്ട് തയാറാക്കിയത്. സർവേയിൽ പങ്കെടുത്തവരിൽ 43 ശതമാനം പേരും 30 നും 39 നും ഇടയിൽ പ്രായമുള്ളവരും 28 ശതമാനം 40-49  ഇടയിൽ പ്രായമുള്ളവരും  ആയിരുന്നു.

പങ്കെടുത്തവരിൽ ഭൂരിഭാഗവും പുരുഷന്മാരും പത്ത് വർഷത്തിലധികം പുകവലി ചരിത്രവും ഉള്ളവരുമയിരുന്നു. പുകയില ഉപയോഗം വിജയകരമായി ഉപേക്ഷിക്കാൻ വ്യക്തികളെ സഹായിക്കുന്നതിന് ഫലപ്രദമായ കൗൺസിലിങ്ങും മരുന്നുകളും ഖത്തർ   പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പുകവലി വിരുദ്ധ ക്ലിനിക്കുകളിൽ ലഭ്യമാണ്.

English Summary:

Qatar PHCC Study Reports that Smoking Cessation Treatment is Effective

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com