ADVERTISEMENT

ദോഹ ∙ ഇന്‍കാസ് ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ദോഹയിലെ ഓൾഡ് ഇന്ത്യൻ ഐഡിയൽ സ്കൂളിൽ നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ ശ്രീരാജ് എം പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സഞ്ജയ്‌ രവീന്ദ്രൻ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവു കണക്കുകളും അവതരിപ്പിച്ചു.

ജനറൽ ബോഡിയിൽ നിന്ന് പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. തുടർന്ന് നിർവാഹക സമിതി യോഗം ചേർന്ന്  ഭാരവാഹി പട്ടിക യോഗാനുമതിക്കായി അവതരിപ്പിച്ചു. ഹര്‍ഷാരവത്തോടെ ഹാളില്‍ കൂടിയ ഇന്‍കാസ് പ്രവര്‍ത്തകര്‍ അംഗീകരിച്ചു. പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അർപ്പിച്ചു കൊണ്ട് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ നിയാസ് ചെരിപത്ത്, ജനറൽ സെക്രട്ടറി നിഹാസ് കോടിയേരി, മുൻ ജില്ലാ പ്രസിഡന്റുമാരായ സുരേഷ് കരിയാട്, അനീഷ് ബാബു മുഴപിലങ്ങാട്, മുൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ്‌ അച്ചോത്ത്,  മണ്ഡലം കമ്മിറ്റി അധ്യക്ഷൻമാർ തുടങ്ങിയവര്‍ സംസാരിച്ചു. 

2024 - 2026 വര്‍ഷത്തേക്കുള്ള കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് - ഷമീർ മട്ടന്നൂർ, വൈസ് പ്രസിഡന്റുമാര്‍ - ജംനാസ് യുസഫ് മാലൂർ, സന്തോഷ്‌ ജോസഫ്, ജനറല്‍ സെക്രട്ടറി - പിയാസ് മാച്ചേരി, ജോ. സെക്രട്ടറിമാര്‍ - മുഹമ്മദ്‌ എടയ്യന്നൂർ, സഫീർ കരിയാട്, ശിവാനന്ദൻ കൈതേരി, എ. വി. സുനിൽ കുമാർ, ട്രഷറർ - അഭിഷേക് മാവിലായി, ജോ. ട്രഷറർ - റഷീദ് കടവത്തൂർ, ബ്ലഡ്‌ ഡൊണേഷൻ കൺവീനർമാർ - ജാബിർ സുലൈമാൻ പി. കെ, സുലൈമാൻ തളിപ്പറമ്പ്, സ്പോർട്സ് കൺവീനർമാർ - അബ്ദുൽ സലാം, സനൽ മക്രേരി, കൾച്ചറൽ & ആർട്സ് കണ്‍വീനർമാർ - സിതിൻ എം. ടി., മാലി മെരുവമ്പായി.

English Summary:

New leadership for INCAS OICC Kannur District Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com