ADVERTISEMENT

ദോഹ ∙ ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹോട്ടലുകളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾക്കും മറ്റ് പരിപാടികൾക്കും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ മുൻ‌കൂർ അനുമതി വാങ്ങണമെന്ന് നിർദ്ദേശം. ഖത്തർ ടൂറിസവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി നടത്തിയ ശിൽപശാലയിലാണ് ഇക്കാര്യം വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ സേവന കേന്ദ്രങ്ങളുടെ ഡയറക്ടർ ഇമാൻ അലി അൽ നുഐമി വ്യക്തമാക്കിയത്. 

ഇതനുസരിച്ച്, ഹോട്ടലുകളിൽ ഹാൾ ബുക്ക് ചെയ്യുമ്പോൾ തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതിന്‍റെ രേഖ ഹാജരാക്കണം. കൂടാതെ അപേക്ഷയ്‌ക്കൊപ്പം സാധുവായ വിദ്യാഭ്യാസ ലൈസൻസും സമർപ്പിക്കണം. ഈ പുതിയ നടപടിക്രമം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോട്ടൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്നു. ടൂറിസവും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് ഇതിലൂടെ ഖത്തർ ലക്ഷ്യമിടുന്നത്. 

English Summary:

Educational institutions in Qatar must obtain prior approval from the Ministry of Education and Higher Education (MOEHE) to hold programs in hotels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com