ADVERTISEMENT

മനാമ ∙ ബഹ്റൈനിൽ രണ്ട് മലയാളികൾ അന്തരിച്ചു. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയും തൃശൂർ സ്വദേശിയുമാണ് അന്തരിച്ചത്. കണ്ണൂർ സ്വദേശി പുളിക്കൽ നവാസ് മുഹമ്മദ് (42) ചികിത്സയിലിരിക്കെ മഞ്ഞപ്പിത്തം ബാധയെ തുടർന്നാണ് മരിച്ചത്. പിതാവ്: മുഹമ്മദ് കളത്തിലേ പുരയിൽ. മാതാവ്: ഹാജറ.  ഭാര്യ: ഫർഹാന. മക്കൾ: രഹാന, മുഹമ്മദ് ഹയ. സഹോദരങ്ങൾ: ഫൈസൽ, സറീന.

തൃശൂർ സ്വദേശി ഷംസു തേരാനത്ത് (51) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. 30 വർഷമായി ബഹ്റൈനിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളായിരുന്നു ഷംസു. അണ്ടത്തോട് കൈതലത്ത് മുഹമ്മദുണ്ണിയുടേയും ഖദീജയുടെയും മകനാണ്. ഭാര്യ: സമീഹ. മക്കൾ: ഷഹ്സ, ഷംന, ഷാൻ, സമാൻ. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

English Summary:

Two Malayalis Passed Away in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com