ADVERTISEMENT

നെയ്‌റോബി ∙  കഴിഞ്ഞ വെള്ളിയാഴ്ച നെയ്‌റോബിയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ആറ് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിന് തുടർന്ന് നടന്ന അന്വേഷണത്തിൽ പിടിയിലായത് പരമ്പര കൊലയാളിയെന്ന് സൂചന. ഭാര്യ ഉൾപ്പടെ 42 സ്ത്രീകളെയാണ് താൻ കൊലപ്പെടുത്തിയതെന്നും മൃതദേഹങ്ങൾ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചതായും പിടിയിലായ പ്രതി കോളിൻസ് ജുമൈസി ഖലുഷ (33) പൊലീസിനോട് വെളിപ്പെടുത്തി. 

ഈ വെളിപ്പെടുത്തലിനെ തുടർന്ന് സമഗ്രമായ അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് പൊലീസ്. 2022 ലാണ് പ്രതി കൊലപാതക പരമ്പര ആരംഭിച്ചതെന്നാണ് കരുതുന്നത്.  ഇയാൾ സൈക്കോപാത്ത് സീരിയൽ കില്ലറാണെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയുടെ വെളിപ്പെടുത്തലിന്‍റെ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. 

ഇന്ന് പുലർച്ചെ 3 മണിക്ക് ഒരു ബാറിന് സമീപത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ആക്ടിങ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഡഗ്ലസ് കഞ്ച പറഞ്ഞു. കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റമോർട്ടത്തിന് ശേഷം കൊലപാതക സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

English Summary:

Eight female bodies were recovered from dumpsite in Kenya.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com