ADVERTISEMENT

റിയാദ്∙ കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ മുറുജ് യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ സുദീപിന്‍റെ കുടുംബ സഹായ ഫണ്ട് കൈമാറി. മലപ്പുറം ജില്ലയിൽ നിലമ്പൂർ ചുങ്കത്തറ കമ്പകല്ലിലെ സുദീപിന്‍റെ വീട്ടിൽ നടന്ന പരിപാടിയിൽ സിപിഐഎം എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ കുടുംബത്തിന് ഫണ്ട് കൈമാറി. വഴിക്കടവ് ലോക്കൽ സെക്രട്ടറി എ ടി അലി അധ്യക്ഷനായി. 

റിയാദിൽ എക്സിറ്റ് എട്ടിനടുത്ത് വാഹനങ്ങളുടെ എൻജിൻ ഓയിൽ മാറ്റുന്ന ഷോപ്പ് നടത്തുകയായിരുന്ന സുദീപൻ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് റിയാദിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിച്ചത്. കേളി രക്ഷാധികാരി സമിതിയംഗം സുരേന്ദ്രൻ കൂട്ടായി, പ്രവാസി സംഘം എടക്കര ഏരിയ സെക്രട്ടറി കരീം പോത്തുകല്ല്, പി.സി. നാഗൻ, അനിൽ മാമങ്കര എന്നിവർ സംസാരിച്ചു.  ,കേളി പ്രവർത്തകരായ രാജേഷ് ചാലിയാർ, ഷഫീക്ക് അങ്ങാടിപ്പുറം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കേളി മുൻ സെക്രട്ടറിമാരായ ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും, റഷീദ് മേലേതിൽ നന്ദിയും പറഞ്ഞു.

English Summary:

Keli handed over the family relief fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com