പിഴ കൂടും, നിരീക്ഷണം ശക്തമാക്കും; കുവെെത്തിൽ ഗതാഗത നിയമ ഭേദഗതി ഈ വർഷം മുതൽ നടപ്പിലാക്കാൻ നീക്കം
Mail This Article
×
കുവൈത്ത് സിറ്റി ∙ ട്രാഫിക് അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ ഗതാഗത നിയമ ഭേദഗതികൾ ഈ വർഷാവസാനത്തോടെ പ്രാബല്യത്തിലാകുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകി. നിർദിഷ്ട നിയമം അപകട മരണങ്ങളുടെയും പരുക്കുകളുടെയും എണ്ണത്തിൽ വലിയ കുറവ് വരുത്തുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ.
പ്രതിദിന നിയമലംഘനങ്ങളുടെ കാര്യത്തിലും കുറവ് പ്രതീക്ഷിക്കപ്പെടുന്നുണ്ട് . നിയമലംഘനങ്ങൾക്കുള്ള പിഴ കുത്തനെ ഉയരും എന്നതാണ് ഗതാഗതനിയമത്തിൽ വരുന്ന പ്രധാനമാറ്റം. പുതിയ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ ആഭ്യന്തര മന്ത്രാലയം ഓപ്പറേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖദ്ദ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
English Summary:
New Traffic Law Expected to Reduce Fatalities and Violations
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.