ADVERTISEMENT

ദുബായ് ∙ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് 75–ാം പിറന്നാൾ മധുരം. പിതാവിന് ഹൃദയവർജകമായ ആശംസകളുമായി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും. 16.4 ദശലക്ഷം ഫോളോവേഴ്‌സുള്ള തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ്  പിതാവിന് ആശംസകൾ നേർന്നത്. 

ഷെയ്ഖ് മുഹമ്മദിന്റെ കുട്ടിക്കാലം മുതൽ ദുബായ് ഭരണാധികാരിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ വരെയുള്ള  ചിത്രങ്ങളടങ്ങിയ വിഡിയോയും ഷെയ്ഖ് ഹംദാൻ പങ്കിട്ടു. 40 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ 10 ഫോട്ടോഗ്രാഫുകൾ ആണുള്ളത്. അവസാന ചിത്രം അദ്ദേഹത്തിന് "ഹാപ്പി ബർത്ത്ഡേ" ആശംസിക്കുന്നു. 1949 ജൂലൈ 15നാണ് ഷെയ്ഖ് മുഹമ്മദ് ജനിച്ചത്.

sheikh-mohammed-bin-rashid-celebrates-75th-birthday
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം. ഫയൽചിത്രം. Image Credit: @faz3/Instagram.

∙ ഗൾഫിലെ ജനപ്രിയ നേതാവ്; ആധുനിക ദുബായുടെ പിതാവ്
യുഎഇയിലെ മാത്രമല്ല, ഗൾഫിലെ തന്നെ ജനപ്രിയ ഭരണാധികാരികളിലൊരാളാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ആധുനിക ദുബായുടെ പിതാവെന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ നാല് മക്കളിൽ മൂന്നാമനാണ് ഷെയ്ഖ് മുഹമ്മദ്. അബുദാബിയുടെ മുൻ ഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ബിൻ ഖലീഫ അൽ നഹ്യാന്റെ മകൾ ഷെയ്ഖ ലത്തീഫ ബിൻത് ഹംദാൻ അൽ നഹ്യാനാണ് മാതാവ്.

2006 ജനുവരി 4ന് അദ്ദേഹത്തിന്റെ സഹോദരൻ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂമിന്റെ മരണത്തെത്തുടർന്ന് ഷെയ്ഖ് മുഹമ്മദ്  ദുബായുടെ ഭരണാധികാരിയായി. ജനുവരി അഞ്ചിന് യുഎഇ സുപ്രീം കൗൺസിൽ അംഗങ്ങൾ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനെ യുഎഇ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. അന്നത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാനും പുതിയ സർക്കാർ രൂപീകരിക്കാനും ഷെയ്ഖ് മുഹമ്മദിനെ നാമനിർദ്ദേശം ചെയ്യുകയും സുപ്രീം കൗൺസിൽ അംഗങ്ങൾ നാമനിർദ്ദേശം അംഗീകരിക്കുകയും ചെയ്തു.  2006 ഫെബ്രുവരി 11-ന് അബുദാബിയിലെ അൽ ബത്തീൻ കൊട്ടാരത്തിൽ  ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ മുൻപാകെ ഷെയ്ഖ് മുഹമ്മദും പുതിയ മന്ത്രിസഭയിലെ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. യുഎഇ വൈസ് പ്രസിഡന്റായും പ്രധാനമന്ത്രിയായും ദുബായ് ഭരണാധികാരിയായും അധികാരമേറ്റതിനുശേഷം യുഎഇയിൽ വിപ്ലവകരമായ സംരംഭങ്ങളുടെ നിര തന്നെ ആരംഭിക്കുന്നതിന്  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് മേൽനോട്ടം വഹിച്ചു.  

sheikh-mohammed-bin-rashid-celebrates-75th-birthday
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം. ഫയൽചിത്രം. Image Credit: @faz3/Instagram.

2007-ൽ പ്രാദേശിക തലത്തിലും അതുല്യമായ നേട്ടങ്ങൾ ഉണ്ടായി. 2007 ഏപ്രിൽ 17-ന് രാജ്യത്തെങ്ങും സുസ്ഥിര വികസനം കൈവരിക്കാനും ഫെഡറൽ വിഭവങ്ങൾ കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാനും സർക്കാർ സ്ഥാപനങ്ങളിലെല്ലായിടത്തും ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള യുഎഇ ഗവൺമെന്റ് സ്ട്രാറ്റജി അദ്ദേഹം അനാവരണം ചെയ്തു. 2010-ൽ, യുഎഇ സർക്കാർ യുഎഇ വിഷൻ 2021 ആരംഭിച്ചു. 

sheikh-mohammed-bin-rashid-celebrates-75th-birthday

2014-ൽ വിഷൻ 2021-ലേക്കുള്ള ശ്രമങ്ങളെ നയിക്കുന്നതിനായി ഏഴ് വർഷത്തെ ദേശീയ അജണ്ട ആരംഭിച്ചു. ഭാവി തലമുറയ്‌ക്ക് ആവശ്യമായ വൈദഗ്ധ്യവും അറിവും ഉപയോഗിച്ച് അവരെ തയാറാക്കി നിക്ഷേപത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ദ്രുതഗതിയിലുള്ള മാറ്റങ്ങളും 2071-ഓടെ യുഎഇയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കാൻ യുഎഇ ശതാബ്ദി 2071 ന് തുടക്കംകുറിച്ചു. ഇത് 2021 ന് ശേഷം 5 പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ഒരു ദീർഘവീക്ഷണ പദ്ധതിയാണ്. യുഎഇയുടെ പ്രശസ്തിയും അതിന്റെ മൃദുശക്തിയും ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ദീർഘകാല സർക്കാർ പ്രവർത്തനം. 

sheikh-mohammed-bin-rashid-celebrates-75th-birthday
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം. ഫയൽചിത്രം. Image Credit: @faz3/Instagram.

ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ യുഎഇ മന്ത്രിസഭ മാറ്റങ്ങൾക്കും ഏറ്റവും പുതിയ സംഭവവികാസങ്ങൾക്കും അനുസൃതമായി 14 പുനഃസംഘടനകൾക്ക് വിധേയമായി.   2021 രണ്ടാം പകുതിയിൽ നേട്ടങ്ങൾ ത്വരിതപ്പെടുത്തുന്നതിനും മുൻഗണനകൾ നിശ്ചയിക്കുന്നതിനുമായി ഫെഡറൽ ഗവൺമെന്റ് പ്രവർത്തനങ്ങൾക്കായി അദ്ദേഹം ഒരു പുതിയ തന്ത്രം പ്രഖ്യാപിച്ചു. പദ്ധതികളും തന്ത്രങ്ങളും വികസിപ്പിച്ചെടുക്കുന്നതിനിടയിൽ, യുഎഇ പ്രസിഡന്റ് അംഗീകരിച്ച യുഎഇയുടെ 10 "50 തത്ത്വങ്ങൾ"( “Principles of the 50”) സ്വീകരിക്കാനും നടപ്പിലാക്കാനും ഷെയ്ഖ് മുഹമ്മദ് എല്ലാ സർക്കാർ സ്ഥാപനങ്ങളോടും നിർദ്ദേശിച്ചു.

English Summary:

Sheikh Mohammed bin Rashid Celebrates 75th Birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com