ബഹ്റൈനില്‍ ജൂണിൽ നിരത്തിലിറങ്ങിയ വാഹനങ്ങളുടെ എണ്ണം 760,000 കവിഞ്ഞു
Mail This Article
മനാമ ∙ ബഹ്‌റൈനിലെ നിലവിലെ ലൈസൻസുള്ള വാഹനങ്ങളുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു, ഈ വർഷം ജൂണിൽ നിരത്തിലിറങ്ങിയ വാഹനങ്ങളുടെ എണ്ണം 760,000 കവിഞ്ഞതായി മന്ത്രാലയം വെളിപ്പെടുത്തി.
ജൂണിലെ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത നിയമലംഘനം അമിതവേഗതയിൽ വാഹനം ഓടിച്ചതാണ് . ഇത് 28 ശതമാനം വരും. ചുവപ്പ് സിഗ്നലിൽ വാഹനം ഓടിച്ച കേസുകൾ 24 ശതമാനമാണ്. സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വിമുഖത കാട്ടിയവർ 3 ശതമാനം മാത്രമാണ്. അനധികൃത പാർക്കിങ് 11 ശതമാനം. റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ടത് 5 ശതമാനവും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം ഒരു ശതമാനവുമാണ് .
ജൂൺ മാസത്തോടെ 760,645 ലൈസൻസുള്ള വാഹനങ്ങൾ ബഹ്‌റൈനിലെ നിരത്തുകളിൽ സജീവമായതായും കണക്കുകൾ വെളിപ്പെടുത്തുന്നു. പട്രോളിങ് യൂണിറ്റുകൾ ജൂണിൽ 67% കേസുകളും കൈകാര്യം ചെയ്തു, 29% ട്രാഫിക് സംഭവങ്ങളുമായി ബന്ധപ്പെട്ടതും 4% സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ടതുമാണ്.
ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ടിലൂടെ ആകെ 486,498 യാത്രക്കാർ ഈ വർഷം ഇതുവരെ കടന്നുപോയത്, 213,032 പേർ എത്തിച്ചേരുകയും 273,466 പേർ പുറപ്പെടുകയും ചെയ്തു. ആകെ 3,582 യാത്രക്കാരാണ് തുറമുഖങ്ങൾ വഴി സഞ്ചരിച്ചത്.