ADVERTISEMENT

കുവൈത്ത് സിറ്റി∙ പോയ വർഷം ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 12 പേർക്ക് ക്രിമിനൽ കോടതി പരമാവധി ശിക്ഷയായ തൂക്കുകയർ വിധിച്ചു എന്നാണ് നീതിന്യായമന്ത്രാലയത്തിന്റെ സ്ഥിതിവിവര റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പരമാവധി ശിക്ഷ വിധിക്കപ്പെട്ടവരിൽ ഒമ്പത് പേർ മയക്കുമരുന്ന് വലിയ അളവിൽ കൈവശം വച്ചവരോ വില്പനക്കാരോ ആണ്. മറ്റു മൂന്നു പേർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കൃഷി ചെയ്ത കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത്. വധശിക്ഷക്ക് പുറമെ 59 പേർക്കെതിരെ ജീവപര്യന്തം തടവും ക്രിമിനൽ  കോടതി വിധിച്ചിട്ടുണ്ട്. 

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരിൽ 8 പ്രതികൾ ലഹരിമരുന്ന് കൃഷിയിൽ ഏർപ്പെട്ടവരും 32 പേർ വില്പന ലക്ഷ്യത്തോടെ കൈവശം വച്ചവരുമാണ്. കഴിഞ്ഞ വർഷം വിവിധ കേസുകളിലായി ആകെ 877 പേരെ കുറ്റമുക്തരാക്കിയിട്ടുണ്ട്.  ലഹരിമരുന്നുമായി ബന്ധപ്പട്ട്  കഴിഞ്ഞ വർഷം 6,911 കേസുകൾ കോടതികളിൽ എത്തിയതായും ഇതിൽ 88% കേസുകളിലും വിധി പ്രസ്താവം നടപൂർത്തിയായതായും റിപ്പോർട്ടിൽ പറയുന്നു.

English Summary:

Death Penalty for Drug offences in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com