ADVERTISEMENT

അബുദാബി/കോയമ്പത്തൂർ ∙ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഓഗസ്റ്റ് 10 മുതൽ അബുദാബി വിമാന സർവീസ് തുടങ്ങും. ഇൻഡിഗോ എയർലൈൻസാണു സർവീസ് ആരംഭിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ നേരിട്ടുള്ള സർവീസുകൾ നടത്തും. രാവിലെ 6ന് കോയമ്പത്തൂരിൽ എത്തുന്ന വിമാനം 7ന് മടങ്ങുമെന്നു വിമാനത്താവളം ഡയറക്ടർ സെന്തിൽ വളവൻ അറിയിച്ചു.

സിംഗപ്പൂരിനും ഷാർജയ്ക്കും ശേഷം കോയമ്പത്തൂരിൽ നിന്നുള്ള മൂന്നാമത്തെ രാജ്യാന്തര സർവീസാണിത്. കോയമ്പത്തൂരിൽ നിന്നു യുഎസിലേക്കും യൂറോപ്പിലേക്കും യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്കു സർവീസ് ഉപയോഗപ്പെടും. ട്രാൻസിറ്റ് വീസ, ബാഗേജ് സേവനങ്ങൾ, മറ്റു സൗകര്യങ്ങൾ എന്നിവ സംബന്ധിച്ചു ചർച്ച തുടരുന്നുണ്ട്.

English Summary:

IndiGo announces direct flights to Abu Dhabi from Coimbatore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com