ADVERTISEMENT

മസ്കത്ത് ∙ ഷിയാ പള്ളിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിന്റെ ഉത്തരവാദിത്തം ഐഎസുമായി ബന്ധമുള്ള ഭീകര സംഘടനയായ ദായേഷ് ഏറ്റെടുത്തു. ഒരു ഇന്ത്യക്കാരനും 4 പാക്കിസ്ഥാനികളും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ആക്രമണത്തിൽ മരിച്ചത്. അക്രമി സംഘത്തിലെ മൂന്നു പേരെ സുരക്ഷാ സേന വെടിവച്ചുകൊന്നു. ഭീകര സംഘടനയുടെ ആത്മഹത്യാ സ്ക്വാഡിൽ ഉൾപ്പെട്ട 3 പേരാണു വെടിവച്ചതെന്ന് സംഘടനയുടെ പേരിൽ പുറത്തുവന്ന പ്രസ്താവനയിൽ പറയുന്നു. ഒമാൻ സുരക്ഷാ സേനയ്ക്കു നേരെ വെടിവച്ചതായും അവകാശപ്പെട്ടു.

ഏതു സാഹചര്യത്തെയും നേരിടാൻ സേനകൾ തയാറാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

ISIS claims responsibility Oman Mosque Attack - Oman Mosque Shooting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com