ബാങ്ക് വിവരങ്ങൾ ആവശ്യമില്ല; മുന്നറിയിപ്പുമായി സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിറ്റിക്സ്
Mail This Article
×
റിയാദ്∙ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിറ്റിക്സ് നടത്തുന്ന സർവേയിൽ ബാങ്ക് വിവരങ്ങൾ ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. 199009 എന്ന നമ്പരിലൂടെ നടത്തുന്ന ഫോൺ സർവേയിൽ ബാങ്ക് ഒടിപിയോ വേരിഫിക്കേഷൻ കോഡുകളോ ആവശ്യപ്പെടില്ല. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് വിളിക്കുന്ന വ്യാജ സന്ദേശങ്ങളിൽ നിന്നും സൂക്ഷിക്കണമെന്നും അത്തരം വിവരങ്ങൾ നൽകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
രാജ്യത്തിന്‍റെ വികസനത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനാണ് സർവേ നടത്തുന്നത്. 199009 എന്ന നമ്പരിലോ വെബ്സൈറ്റ് വഴിയോ അംഗീകൃത ഫീൽഡ് ഓഫിസർമാർ വഴിയോ സർവേയിൽ പങ്കെടുക്കാം.
English Summary:
Warning from Saudi General Authority for Statistics: No bank details needed in their survey!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.