55 രാജ്യങ്ങളിൽ നിന്നുള്ള 478 നിക്ഷേപകർ; അബുദാബിയുടെ വളർച്ചയിൽ പങ്കുവഹിച്ച് ഇന്ത്യക്കാരും
Mail This Article
അബുദാബി ∙ വിദേശ നിക്ഷേപത്തിൽ അബുദാബി കുതിക്കുന്നു. വിദേശികളുടെ നേരിട്ടുള്ള വ്യക്തിഗത നിക്ഷേപം 181 കോടി ഡോളറായി ഉയർന്നതായി അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ അറിയിച്ചു. ഈ വർഷം ആദ്യ പാദ വാർഷിക നിക്ഷേപം മാത്രമാണിത്. റിയൽ എസ്റ്റേറ്റ് മേഖല അസാധാരണ വളർച്ച നേടുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ.
ഇന്ത്യയടക്കം 55 രാജ്യങ്ങളിൽ നിന്നുള്ള 478 നിക്ഷേപകരാണ് അബുദാബി റിയൽ എസ്റ്റേറ്റ് മേഖലയിൽ പണമിറക്കിയത്. വ്യക്തിഗത നിക്ഷേപകരിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുണ്ട്. റഷ്യ, കാനഡ, യുകെ, ജോർദാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റു നിക്ഷേപകർ. സംരംഭകർക്ക് നിരവധി ആനുകൂല്യങ്ങളും അബുദാബി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷമാദ്യം 6070 ഇടുപാടുകളിലൂടെ 1940 കോടി ദിർഹത്തിന്റെ വ്യാപാരം നടന്നു. 660 കോടി ദിർഹത്തിന്റെ ഭൂപണയ ഇടപാടുകളും രംഗത്തുണ്ടായി.