ADVERTISEMENT

സലാല∙ ദോഫാര്‍ ഗവര്‍ണറേറ്റില്‍ തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിന് വ്യാപക പരിശോധനയുമായി മന്ത്രാലയം. ജൂലൈ ഒന്ന് മുതല്‍ 15 വരെയുള്ള ദിവസങ്ങള്‍ക്കിടെ തൊഴില്‍ മന്ത്രാലയത്തിലെ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ലേബര്‍ വിഭാഗം നടത്തിയ പരിശോധനയില്‍ 232 നിയമ ലംഘകര്‍ അറസ്റ്റിലായി

 തൊഴിൽ നിയമ ലംഘനങ്ങൾ ഒഴിവാക്കുകയും സുരക്ഷിതവും സുസ്ഥിരവുമായ തൊഴിൽ വിപണി പ്രദാനം ചെയ്യുകയുമാണ് ലക്ഷ്യമിട്ടാണ് തൊഴിൽ മന്ത്രാലയം പ്രത്യേക പരിശോധന നടത്തിയത്. സ്പോൺസറിൽ നിന്ന് മാറി ജോലി ചെയ്തവർ, അനധികൃതമായി ഡെലിവറി സേവനം നടത്തിയവർ, ഹോട്ടൽ റിസപ്ഷൻ ക്ലാർക്കുകൾ, തെരുവ് കച്ചവടക്കാർ, കാർ വാടകയ്ക്ക് നൽകുന്നവർ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

തൊഴിൽ നിയമങ്ങൾ ലംഘിച്ച് അനുമതിയില്ലാത്ത വാണിജ്യ പ്രവർത്തനങ്ങളിലോ ജോലികളിലോ ഏർപ്പെടുന്ന പ്രവാസികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പിടിക്കപ്പെട്ടാൽ തൊഴിൽ, താമസ നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾക്ക് വിധേയരാകും.

ക്യാംപെയ്‌ന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ പരിശോധന നടത്തി. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും നിർദ്ദേശങ്ങൾ നൽകുകയും ബോധവത്കരണം നടത്തുകയും ചെയ്തു. വരും ദിവസങ്ങളിലും പ്രത്യേകം ഉദ്യോഗസ്ഥരുടെ കീഴിൽ മേഖലയിൽ തുടർച്ചയായ പരിശോധന നടക്കും.

English Summary:

Expatriates arrested for violating labor law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com