ADVERTISEMENT

അബുദാബി ∙ ഇൻഡിഗോ അടുത്ത മാസം അബുദാബിയിൽ നിന്ന് നേരിട്ട്  മംഗളൂരു ഉൾപ്പെടെ മൂന്ന് നഗരങ്ങളിലേക്ക് കൂടി സർവീസ് ആരംഭിക്കുന്നു.  ഇത് മംഗളൂരു, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാകും. കുറഞ്ഞ നിരക്കിലുള്ള വിമാനം  മംഗളൂരു കൂടാതെ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും പറക്കും. അബുദാബി-മംഗളൂരു റൂട്ടിലെ വിമാനങ്ങൾ ഓഗസ്റ്റ് 9 മുതൽ എല്ലാ ദിവസവും തിരുച്ചിറപ്പള്ളി-അബുദാബി വരെ ആഴ്ചയിൽ നാല് തവണ സർവീസ് നടത്തും.

കോയമ്പത്തൂരിനും യുഎഇ തലസ്ഥാനത്തിനും ഇടയിൽ നേരിട്ടുള്ള വിമാനങ്ങൾ ഓഗസ്റ്റ് മുതൽ ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തും. അബുദാബിയിൽ നിന്ന് മംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുള്ള വൺവേ വിമാന നിരക്ക് യഥാക്രമം 353 ദിർഹം, 330 ദിർഹം എന്നിങ്ങനെയാണ് എയർലൈൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. യുഎഇ യാത്രക്കാർക്ക് മടക്കയാത്രാ നിരക്ക് 843 ദിർഹം വരെയായിരിക്കും.

യുഎഇ-ഇന്ത്യ എയർ കോറിഡോർ രണ്ട് രാജ്യങ്ങൾക്കുമിടയിലെ ഏറ്റവും തിരക്കേറിയ ഒന്നാണ്.  വേനൽക്കാല അവധിക്കാലത്തും പുതുവത്സര അവധിക്കാലത്തും തിരക്കേറിയ സീസണുകളിൽ ഇരട്ടിയിലേറെ വർധിക്കുന്ന ഡിമാൻഡ് ഉൾക്കൊള്ളുന്നതിനായി സീറ്റ് കപ്പാസിറ്റി വർധിപ്പിക്കണമെന്ന് ട്രാവൽ ഇൻഡസ്ട്രി എക്സിക്യൂട്ടീവുകൾ സർക്കാരുകളോട് ആവശ്യപ്പെടുന്നു. വർഷം മുഴുവനും ധാരാളം ഇന്ത്യക്കാർ വിനോദസഞ്ചാരത്തിനായി ദുബായിലേക്ക് യാത്രചെയ്യുന്നുണ്ട്.

ഏവിയേഷൻ കൺസൾട്ടൻസി ഒഎജിയുടെ കണക്കനുസരിച്ച് ഇൗ മാസം 2.192 ദശലക്ഷം യാത്രക്കാരെത്തിയ ഇന്ത്യ-യുഎഇ ഏറ്റവും തിരക്കേറിയ ഒൻപതാമത്തെ ഇടനാഴിയാണ്. മുംബൈ, കൊച്ചി, ഡൽഹി എന്നിവ യഥാക്രമം 240,681, 206,139, 203,395 യാത്രക്കാരുമായി രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും തിരക്കേറിയ ലക്ഷ്യസ്ഥാനങ്ങളായിരുന്നു. ഈ വിമാനങ്ങൾ കൂടിച്ചേർന്ന് ഇൻഡിഗോ ഇപ്പോൾ ഇന്ത്യയിലെ 13 നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് ആഴ്ചയിൽ 89 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ നടത്തുന്നു. ഇൻഡിഗോയുടെ ആഗോള സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു. 

ഓഗസ്റ്റ് 1 മുതൽ ആഴ്ചയിൽ ആറ് തവണ ബെംഗളൂരുവിനും അബുദാബിക്കുമിടയിൽ ഇൻഡിഗോ നേരിട്ടുള്ള ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചിരുന്നു.  

English Summary:

Indigo will Launch Operations to Three More Cities Next Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com