ADVERTISEMENT

ഉമ്മുൽഖുവൈൻ ∙ എമിറേറ്റിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ  സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല ഉത്തരവ് പുറപ്പെടുവിച്ചു.    

അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പിടിച്ച്  നിയുക്ത കേന്ദ്രങ്ങളിൽ അടയ്ക്കാനുള്ള  ഉമ്മുൽഖുവൈൻ മുനിസിപ്പാലിറ്റിയുടെ  അധികാരം നിയമം വ്യവസ്ഥ ചെയ്യുന്നു.  പുതിയ നിയമം അനുസരിച്ച് പിടികൂടിയ മൃഗത്തെ ഉടമസ്ഥനില്ലാതെ അലഞ്ഞുതിരിയുന്ന മൃഗമായി കണക്കാക്കാനും മൂന്ന് ദിവസത്തിനകം സൂക്ഷിപ്പുകാരോ ഉടമയോ അതിനെ വീണ്ടെടുക്കാൻ അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ പിടിച്ചെടുക്കാനും മുനിസിപ്പാലിറ്റിക്ക് അവകാശമുണ്ട്.  ഇത് സംബന്ധിച്ച ലംഘനങ്ങൾ നിയന്ത്രിക്കാനും തെളിയിക്കാനും അംഗീകൃത ജീവനക്കാർക്ക് അംഗീകാരം നൽകുന്നതിന് സ്ഥാപിതമായ നടപടിക്രമങ്ങൾ വകുപ്പ് പാലിക്കണം.

ഉമ്മുൽഖുവൈൻ. ചിത്രം: മനോരമ
ഉമ്മുൽഖുവൈൻ. ചിത്രം: മനോരമ
English Summary:

Umm al-Quwain to regulate stray animals - Sheikh Saud bin Rashid Al Mualla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com