കനത്ത വെയിലിൽ വഴിയോര കച്ചവടക്കാരിൽ നിന്ന് വാങ്ങുന്ന ഭക്ഷണത്തിൽ ജാഗ്രത വേണം
Mail This Article
×
റിയാദ്∙ മൂടി വയ്ക്കാതെയും സുരക്ഷിതമായി സൂക്ഷിക്കാതെയും വെച്ചിരിക്കുന്ന ഭക്ഷണങ്ങൾ വഴിയോര കച്ചവടക്കാരിൽ നിന്ന് വാങ്ങി കഴിക്കരുത് എന്ന് ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റിയുടെ മുന്നറിയിപ്പ് . കനത്ത വെയിലും ചൂടും ഭക്ഷണം വേഗം കേടാകാൻ കാരണമാകും. ഇത് ബാക്ടീരിയകളുടെ വളർച്ചയ്ക്കും ഭക്ഷ്യവിഷബാധയ്ക്കും ഇടയാക്കും.
വേനൽക്കാലവും ഉയർന്ന താപനിലയും ചില ഔഷധങ്ങളുടെ ഫലപ്രാപ്തി കുറയ്ക്കുകയും അവയെ ഭക്ഷണത്തിൽ വിഷമയമാക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ വിശ്വസനീയമായ സ്ഥാപനങ്ങളിൽ നിന്ന് മാത്രം ഭക്ഷണം വാങ്ങുക.ഭക്ഷണത്തിന്‍റെ കാലാവധി പരിശോധിക്കുക. ഭക്ഷണ ലേബൽ വായിക്കുക. യാത്ര ചെയ്യുമ്പോൾ ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുകയെന്ന് "സമ്മർ ആൻഡ് ടൂറിസം" എന്ന ബോധവൽക്കരണ ക്യാംപെയ്നിന്‍റെ ഭാഗമായി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.