ADVERTISEMENT

ദോഹ ∙ 2030 ഓടെ ഖത്തറിലെ പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്ന എല്ലാ ബസുകളും ഇലക്ട്രിക് ബസുകളായിരിക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം അധികൃതർ അറിയിച്ചു. ഇപ്പോൾ റോഡുകളിൽ സഞ്ചരിക്കുന്ന പൊതുഗതാഗത ബസുകളിൽ 73% ഇതിനകം തന്നെ ഇലക്ട്രിക് ആണെന്ന് ഗതാഗത മന്ത്രാലയത്തിലെ റോഡ് ട്രാൻസ്‌പോർട് മേധാവി നജ്‌ല അൽ ജാബിർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നജ്‌ല ഇക്കാര്യം പറഞ്ഞത്.

ഗതാഗത രംഗത്തെ ആഗോള പുരോഗതിയുടെ ഭാഗമായി അത്യാധുനിക ഗതാഗത സംവിധാനം വികസിപ്പിക്കുക എന്നത് ഖത്തർ 2030 വിഷന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്തും. ഇന്ധന വാഹനങ്ങൾക്കുള്ള വാഹന പരിശോധനാ കേന്ദ്രങ്ങൾക്ക് സമാനമായ ഒരു സർട്ടിഫിക്കേഷൻ സെന്‍റർ ഇലക്ട്രിക് വാഹനങ്ങൾക്കായി സ്ഥാപിക്കുന്നതിനെക്കുറിച്ച് മന്ത്രാലയം പഠനം നടത്തുന്നുണ്ട്.

കൂടാതെ, വൈദ്യുത വാഹനങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ രൂപീകരിക്കാനുള്ള പഠനങ്ങളും മന്ത്രാലയം നടത്തുന്നുണ്ട്. ഹരിതവും മികച്ചതുമായ ഗതാഗത സംവിധാനം വികസിപ്പിക്കുകയും ഗതാഗത മേഖലയിൽ സീറോ എമിഷൻ ലക്ഷ്യം നേടുകയും ചെയ്യുക എന്നതാണ് ഖത്തറിന്‍റെ ദീർഘകാല ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിനായി രാജ്യം സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനം വികസിപ്പിക്കാൻ ശ്രമിക്കുകയാണ്.

2023 ലെ ഗ്ലോബൽ ഇലക്‌ട്രിക് മൊബിലിറ്റി റെഡിനസ് ഇൻഡക്‌സ് (GEMRIX) ൽ ഖത്തർ ഒൻപതാം സ്ഥാനത്തെത്തിയതായും നജ്‌ല അൽ ജാബിർ വ്യക്തമാക്കി.

English Summary:

Qatar Advancing on Transition to Electric Vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com