ADVERTISEMENT

അബുദാബി / കൊൽക്കത്ത ∙ വിമാനത്തിലെ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ ജിൻഡാൽ സ്റ്റീൽ മുൻ സിഇഒക്കെതിരെ അന്വേഷണം. ജിൻഡാൽ സ്റ്റീലിന്റെ പങ്കാളിയായ ഒമാനിലെ വൾകൻ ഗ്രീൻ സ്റ്റീൽ സിഇഒ ദിനേഷ് കുമാർ സരോഗിക്കെതിരെയാണ് ആരോപണം. വെള്ളിയാഴ്ച കൊൽക്കത്ത- അബുദാബി വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന ദിനേഷ് കുമാർ അവരെ നീലച്ചിത്രം കാണിക്കാൻ ശ്രമിച്ചെന്നും അനുവാദമില്ലാതെ സ്പർശിച്ചെന്നുമാണ് യുവതി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയത്.

65 കാരനായ ദിനേഷ് കുമാർ ഒരു വർഷം മുൻപ് സ്ഥാപനത്തിൽനിന്നു രാജിവച്ചതായും ഇപ്പോൾ നേരിട്ടു ബന്ധമില്ലെന്നും ജിൻഡാൽ സ്റ്റീൽ പ്രതികരിച്ചു. സിഇഒയോട് നിർബന്ധിത അവധിയിൽ പോകാൻ ആവശ്യപ്പെട്ടെന്നും അന്വേഷണമുണ്ടാകുമെന്നും വൾകൻ ഗ്രീൻ സ്റ്റീലും അറിയിച്ചു. വെബ് സൈറ്റ് അനുസരിച്ച് ജിൻഡാൽ സ്റ്റീലിന്റെ പങ്കാളിത്തത്തോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്. ജിൻഡാൽ സ്റ്റീൽ ചെയർമാനും ബിജെപി എംപിയുമായ നവീൻ ജിൻഡാലിനെ യുവതി ടാഗ് ചെയ്തിരുന്നു. ശക്തമായ നടപടിയുണ്ടാകുമെന്ന് നവീൻ ജിൻഡാലും അറിയിച്ചു.

ദിനേഷ് കുമാർ കടന്നു പിടിക്കാൻ ശ്രമിച്ചതോടെ യുവതി സീറ്റിൽനിന്ന് എഴുന്നേറ്റ് എത്തിഹാദ് എയർലൈൻസ് ജീവനക്കാരുടെ അടുത്ത് പരാതിപ്പെട്ടു. അമേരിക്കയിലേക്കുള്ള കണക്‌ഷൻ ഫ്ളൈറ്റിനുള്ള സമയമായതിനാൽ പരാതി നൽകാൻ കഴിഞ്ഞില്ലെന്ന് യുവതി പറഞ്ഞു. കൊൽക്കത്ത പൊലീസിന് പരാതി നൽകുമെന്നും അവർ അറിയിച്ചു.

English Summary:

Investigation Against ex-CEO of Jindal Steel for Misbehaving with Passenger in Flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com