ADVERTISEMENT

ദോഹ ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനമായ ജൂലൈ 18ന് ഒഐസിസി ഇൻകാസ് ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടറിയും, കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ സുധാ കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ആർദ്രതയുള്ള ഹൃദയത്തിലെ കനിവും കാരുണ്യവും മനുഷ്യസ്നേഹവും കുടികൊള്ളുകയുള്ളുവെന്നും, അങ്ങിനെയുള്ള ഹൃദയങ്ങളിൽ നിന്നും എന്നും നന്മയുടെ പ്രകാശവും, മനുഷ്യസ്നേഹവും മാത്രമേ പുറത്തേക്ക് വരുകയുള്ളുവെന്നും അതായിരുന്നു ഉമ്മൻ ചാണ്ടിയെന്നും സുധാ കുര്യൻ പറഞ്ഞു.

ഐസിസി ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അജാത് അബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം ഉമ്മൻ ചാണ്ടിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ചു. അനുസ്മരണ സമ്മേളനം ഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.

ദോഹ ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഗീവർഗ്ഗീസ് അബ്രഹാം, മതപണ്ഡിതൻ മജീദ് ഹുദൈവി എന്നിവരുൾപ്പെടെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളുമടക്കം സമൂഹത്തിന്റെ നാനാതുറയിലുമുള്ള നിരവധി പേർ പങ്കെടുത്തു. വീടില്ലാത്ത വിധവയും നിർധനയുമായ  ഷീജ ഷാജി എന്നയുവതിയ്ക്സ്വന്തമായ ഒരു വീട് വച്ചു നല്കുമെന്ന് വൈസ് പ്രസിഡന്റ് നവീൻ കുര്യൻ അനുസ്മരണ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സമ്മേളനത്തിൽ മുൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റും ഓഐസിസി ഗ്ലോബൽ കമ്മിറ്റിയംഗവുമായ ജോൺ ഗിൽബർട്ട്, കെബിഎഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, കോട്ടയം അക്ഷര നഗരിയുടെ സെക്രട്ടറി ജെസ്സിൽ, സെൻട്രൽ കമ്മിറ്റി ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു. ബിജു പുത്തൻ പുരയിൽ സ്വാഗതവും, യൂത്ത് വിങ് ജനറൽ സെക്രട്ടറി നവീൻ കുര്യൻ നന്ദി പ്രകാശിപ്പിച്ചു.

English Summary:

Oommen Chandy Remembrance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com