ADVERTISEMENT

മസ്‌കത്ത്∙  മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പൺ ഹൗസില്‍ പരാതികളുമായി നിരവധി പ്രവാസികളെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ പ്രവാസികളാണ് പരാതിയുമായി എംബസിയെ സമീപിച്ചത്. എംബസി ഹാളില്‍ ഉച്ചക്ക് 2.30ന് ആരംഭിച്ച് 4.00 മണി വരെ തുടര്‍ന്നു. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗും മറ്റു എംബസി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. തൊഴിലാളികളുടെ പരാതികള്‍ കേട്ട അംബാസഡര്‍ ആവശ്യമായ പരിഹാര നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.

സാമൂഹിക പ്രവര്‍ത്തകരും സന്നിഹിതരായിരിന്നു. തൊഴിലാളികളുടെ പ്രയാസങ്ങള്‍ അറിഞ്ഞ് വിഷയത്തില്‍ ഇടപെട്ട് ഇവര്‍ക്ക് പരിഹാരം ഒരുക്കുകയാണ് സാമൂഹിക പ്രവര്‍ത്തകര്‍ ചെയ്തുവരുന്നത്.

ചിത്രം : ഇന്ത്യൻ എംബസി
ചിത്രം : ഇന്ത്യൻ എംബസി

ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ടെലികോണ്‍ഫറന്‍സ് വഴിയും പരാതികള്‍ ബോധിപ്പിക്കുന്നതിനും സഹായങ്ങള്‍ തേടുന്നതിനും അവസരം ഒരുക്കിയിരുന്നു. വിവിധ പ്രയാസങ്ങള്‍ നേരിടുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വസകരമാണ് എംബസി ഓപ്പണ്‍ ഹൗസുകള്‍.

English Summary:

Indian Embassy organized an open house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com