ADVERTISEMENT

ദോഹ ∙ ഖത്തർ  തൊഴിൽ മന്ത്രാലയം  പൊതുജനാരോഗ്യ മന്ത്രാലയം, സീഷോർ ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ച്‌ വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾക്കായി ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. ചൂടുകാലത്തെ വെല്ലുവിളികളും സുരക്ഷാ മുൻകരുതലുകളും,  തൊഴിൽ മന്ത്രാലയത്തിന്റെ ഇ-സേവനങ്ങള്‍ തുടങ്ങിയ വിഷയത്തിലാണ് ബോധവൽകരണ പരിപാടി സംഘടിപ്പിച്ചത്.

  ശിൽപശാലയിൽ തൊഴിൽ മന്ത്രാലയം പ്രതിനിധി പുതിയ ഇ-സേവനങ്ങളെ കുറിച്ച് വിശദീകരിച്ചു. മന്ത്രാലയത്തിന്റെ ഡിജിറ്റലൈസേഷൻ പ്ലാനിന്റെ ഭാഗമായി നടപ്പാക്കിയ വിവിധ തൊഴിൽ സേവനങ്ങൾ വിശദീകരിക്കുകയും, തൊഴിലാളികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. തൊഴിലാളികളുടെ മാനസീക-ശാരീരിക ആരോഗ്യ പരിപാലനം, സുരക്ഷ എന്നിവ സംബന്ധിച്ചും ബോധവൽകരണം നടത്തി. തൊഴിലിടത്തിൽ പരുക്ക്,  സൂര്യതാപം ഉൾപ്പെടെയുള്ള അപകടം സംഭവിക്കുമ്പോഴുള്ള പ്രാഥമിക ശുശ്രൂഷകൾ സംബന്ധിച്ചും പരിശീലനം നൽകി. 

English Summary:

Ministry of Labour Conducts Awareness Workshop on Safety, Preventing Workplace Injuries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com