വേൾഡ് മലയാളി കൗൺസിൽ പുരസ്കാരം ഗൾഫാർ മുഹമ്മദലിക്കും കവി പ്രഭാവർമയ്ക്കും
Mail This Article
ദുബായ് ∙ വേൾഡ് മലയാളി കൗൺസിൽ പതിനാലാമത് ബയനിയൽ ഗ്ലോബൽ കോൺഫറൻസും ഡബ്ല്യു എംസി മധ്യപൂര്‍വദേശം റീജിയൻ കാരുണ്യ ഭവനം പദ്ധതിയും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിയുടെ അദ്ധ്യക്ഷതയിൽ ഒാഗസ്റ് രണ്ടിന് വൈകിട്ട് 5ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന സമ്മേളനത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാൻ്റേൺ അവാർഡ് പ്രമുഖ പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദലിക്കും സാഹിത്യപുരസ്കാരം കവി ഗാനരചയിതാവുമായ പ്രഭാ വർമയ്ക്കും ചടങ്ങിൽ സമ്മാനിക്കും.
ഒാഗസ്റ്റ് രണ്ട് മുതൽ അഞ്ചു വരെ തലസ്ഥാന നഗരിയിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ രാജ്യങ്ങളിലെ ഡബ്ല്യു എം സി പ്രൊവിൻസുകളിൽ നിന്നും അഞ്ഞൂറോളം പ്രതിനിധികളും പങ്കെടുക്കും. മധ്യപൂർവദേശത്തെ മിഡിൽ ഈസ്റ്റ് റീജിയൺ നടപ്പാക്കുന്ന 'കാരുണ്യ ഭവനം പദ്ധതി' പ്രകാരം പൂർത്തീകരിച്ച അഞ്ചു വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിയ്ക്കും.
'കാരുണ്യ ഭവനം പദ്ധതി'ക്ക് 50 ലക്ഷം രൂപയുടെ സഹായമാണ് ആദ്യഘട്ടത്തിൽ ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജിയണിലെ അഞ്ചു പ്രൊവിൻസുകൾ (ദുബായ്, ഷാർജാ, ഉമ്മുൽ ഖുവൈൻ, അജ്‌മാൻ, ഫുജൈറ) സമാഹരിച്ച്, കേരളത്തിലെ അഞ്ചു ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത അർഹരായ അപേക്ഷകർക്ക് ഭവനം നിർമ്മിച്ച് നൽകുന്നത്. കാരുണ്യ ഭവനം പദ്ധതി പ്രകാരം 50 വീടുകൾ കേരളത്തിൽ നിർമ്മിച്ചു നൽകുന്നതിന് വിവിധ റീജിയണുകളിലെ പ്രൊവിൻസുകൾ നേതൃത്വം നൽകും. കേരളത്തിന്റെ വിജ്ഞാന മൂലധനം ശക്തമാക്കാൻ കേരളാ സർക്കാർ സംരംഭമായ കേരളാ നോളജ് എക്കണോമി മിഷനും കേരളാ ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി ഗ്ലോബൽ തലത്തിൽ സഹകരിച്ചു പ്രവർത്തിക്കാൻ കേരളാ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ധാരണാ പത്രം ഒപ്പുവെച്ച ഏക സംഘടനയാണ് വേൾഡ് മലയാളി കൗൺസിലെനന് അവകാശപ്പെട്ടു.
കേരളത്തിന്റെ സർവ്വതോൻമുഖ വികസനത്തിന് കേന്ദ്ര - സംസ്ഥാന സർക്കാരുമായി സഹകരിച്ചു ഒട്ടേറെ പദ്ധതികൾക്ക് ഗ്ലോബൽ കോൺഫറൻസിൽ രൂപം നൽകും. മിഡിൽ ഈസ്റ്റ് റീജിയണിൽ നിന്നും 200 പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രസിഡണ്ട്ന്റ്ജോൺ മത്തായി പറഞ്ഞു. ഈസ്റ്റ് റീജിയൺ ഭാരവാഹികളായ ഷൈൻ ചന്ദ്രസേനൻ (പ്രസി), ഡോ. ജെറോ വർഗീസ് (സെക്ര), മനോജ് മാത്യു (ട്രഷ), രാജേഷ് പിള്ള (ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി), ഡയസ് ഇടിക്കുള (മീഡിയ കോ ഒാര്‍ഡിനേറ്റർ),മധ്യപൂർവദേശം യൂത്ത് ഫോറം പ്രസിഡന്്റ് ജിതിൻ അരവിന്ദാക്ഷൻ , ബാവാ റേച്ചൽ (പ്രസി).