ADVERTISEMENT

കുവൈത്ത് സിറ്റി ∙ വിവാഹ കരാർ പൂർത്തിയാക്കാൻ സ്ത്രീയുടെ വിരലടയാളത്തിലൂടെ സമ്മതം വാങ്ങണമെന്ന നിർദ്ദേശത്തിന് ഔഖാഫ്, ഇസ്​ലാമിക കാര്യ മന്ത്രാലയം അംഗീകാരം നൽകി. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിനായി നീതിന്യായ മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സുപ്രിം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്‍റെ ആക്ടിങ് സെക്രട്ടറി ജനറൽ ഡോ.മറിയം അൽ-അസ്മി വ്യക്തമാക്കി.

രാജ്യാന്തര വനിതാ സംഘടനകളുടെ നിരന്തര ആവശ്യങ്ങൾക്കുള്ള മറുപടിയാണ് ഈ നടപടി. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ കൂടുതൽ പങ്കാളികളാക്കാനും ഈ നടപടി സഹായിക്കുമെന്ന് ഡോ.മറിയം അൽ-അസ്മി പ്രത്യാശ പ്രകടിപ്പിച്ചു.

സ്ത്രീകളുടെ പ്രാതിനിധ്യം നേതൃത്വപരമായ റോളുകളിലും തീരുമാനങ്ങൾ എടുക്കുന്ന സ്ഥാനങ്ങളിലും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സുപ്രിം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സ് ജെൻഡർ ബാലൻസിങ് ഗൈഡ് തയാറാക്കുകയാണ്. ഈ ഗൈഡ് സ്ത്രീ പുരുഷ സമത്വത്തിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. 

English Summary:

Fingerprint of the Bride is Mandatory to Complete the Marriage Contract

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com