ADVERTISEMENT

ദോഹ ∙ ഖത്തറിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സ്ഥപനമായ ഹമദ് മെഡിക്കൽ കോർപ്പറേഷൻ നഴ്‌സ് ടെക്‌നീഷ്യൻ (നഴ്സ് എയിഡ്) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന്  വാക്ക്-ഇൻ ഇന്‍റർവ്യൂ നടത്തുന്നു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം  അറിയിച്ചത്. കഴിഞ്ഞ ദിവസം ആരംഭിച്ച ഇന്‍റർവ്യൂ നാളെ കൂടി തുടരും. നിലവിൽ സ്വകാര്യ, സർക്കാർ ആരോഗ്യ മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർഥികളെ താത്കാലിക നിയമനത്തിനായി  പരിഗണിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

വാക്ക്-ഇൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റിന്‍റെ കോപ്പി, ഖത്തർ തിരിച്ചറിയൽ കാർഡിന്‍റെ ഇരുവശങ്ങളുടെയും കോപ്പി, പാസ്‌പോർട്ട് കോപ്പി, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ . ഒ .സി) എന്നിവയുമായാണ് ഇന്‍റർവ്യൂവിന് എത്തേണ്ടത്.

കുടുംബ വീസയിൽ ഉള്ളവർ അവരുടെ സ്‌പോൺസറിൽ നിന്നും എൻഒസി സ്‌പോൺസറുടെ തിരിച്ചറിയൽ കാർഡും ഹാജരാക്കണം. ഇനി കമ്പനി സ്പോൺസർ ചെയ്യുന്നതാണെങ്കിൽ, കമ്പനി ലെറ്റർ ഹെഡിൽ, സ്പോൺസറുടെ ക്യുഐഡി കോപ്പി, സിആർ കോപ്പി എന്നിവ സഹിതം എൻഒസി ഹാജരാക്കണം. 12 വർഷത്തെ പൊതു ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം 18 മാസം അല്ലെങ്കിൽ രണ്ട് വർഷത്തെ നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയവർ, അല്ലെങ്കിൽ ഒൻപത് വർഷത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മൂന്ന് വർഷത്തെ നഴ്സിങ് ഹൈസ്കൂൾ ഡിപ്ലോമയും, കോഴ്സ് പൂർത്തിയാക്കിയ രാജ്യത്ത് നിന്നുള്ള റജിസ്ട്രേഷനോ ലൈസൻസോ ഉള്ളവർക്ക് അപേക്ഷിക്കാം.

അംഗീകൃത അക്കാദമിക് സ്ഥാപനത്തിൽ നിന്നുള്ള രണ്ട് വർഷത്തെ മിഡ്‌വൈഫറി പ്രോഗ്രാം, അപേക്ഷകൻ രാജ്യത്തുനിന്നും നേടിയ പ്രാക്ടിക്കൽ നഴ്സിംഗ്  ബിരുദവും ലൈസൻസും  ഉണ്ടെങ്കിലും ഇന്‍റർവ്യൂവിൽ പങ്കെടുക്കാം .അപേക്ഷകർക്ക് നഴ്‌സിങ് അസിസ്റ്റന്‍റ് അല്ലെങ്കിൽ മിഡ്‌വൈഫ് അസിസ്റ്റന്‍റ് ആയി റജിസ്‌ട്രേഷനും ലൈസൻസിങ്ങിനും ശേഷം നഴ്‌സിങ് അസിസ്റ്റന്‍റ് അല്ലെങ്കിൽ മിഡ്‌വൈഫ് അസിസ്റ്റന്‍റ് ആയി രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

English Summary:

Walk-in Interview for HMC Nurse Technician Temporary Appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com