ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയർ പുരസ്കാരത്തിന് അപേക്ഷിക്കാം
Mail This Article
ഷാർജ ∙ പുസ്തക പ്രസാധകർക്കും വിവർത്തകർക്കുമായി വർഷം തോറും നൽകുന്ന ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയർ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും. മികച്ച ഇമറാത്തി പുസ്തകം, മികച്ച അറബിക് നോവൽ, മികച്ച രാജ്യാന്തര പുസ്തകം, മികച്ച പ്രസാധകർ എന്നീ വിഭാഗങ്ങളിലാണ് അവാർഡ്.
പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് https://www.sibf.com/en/content?id=10374 എന്ന വെബ്സൈറ്റിലൂടെ എൻട്രികൾ നൽകാം. രാജ്യാന്തര വിഭാഗത്തിൽ മൊത്തം ഒരുലക്ഷം ദിർഹത്തിന്റെ അവാർഡ് ആണ് നൽകുന്നത്. ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ച ഫിക്‌ഷൻ, നോൺ ഫിക്‌ഷൻ വിഭാഗത്തിൽ പെടുന്ന കൃതികൾ അവാർഡിന് നൽകാം. 3 വിഭാഗത്തിലായി 75000 ദിർഹത്തിന്റെ അവാർഡാണ് പ്രസാധക മേഖലയിൽ നൽകുന്നത്. ബെസ്റ്റ് ലോക്കൽ പബ്ലിഷർ, ബെസ്റ്റ് അറബ് പബ്ലിഷർ, ബെസ്റ്റ് ഇന്റർനാഷനൽ പബ്ലിഷർ എന്നീ വിഭാഗങ്ങളിലാണ് അവാർഡ്.