ADVERTISEMENT

റിയാദ്∙   ഒന്നിലേറെ വാഹനങ്ങൾ  സ്വന്തമായുള്ള സ്വദേശി വാഹനപ്രേമികൾ മാറുന്ന കാലത്തിന്‍റെ ട്രെൻഡായ ഇലക്ട്രിക് കാറുകൾക്കും  ഇടനൽകാൻ തുടങ്ങിയിരിക്കുന്നു. സൗദി വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങളുടെ ഭാഗമായി  എണ്ണ ഇതര സമ്പദ്ഘടനയിലേക്ക് തിരിയുന്നതിനായി വൈവിധ്യമാർന്ന മേഖലകളിലൂടെയുള്ള സാമ്പത്തിക പുരോഗതി മുൻനിർത്തിയാണ് വൈദ്യുതി വാഹന രംഗത്തേക്ക് വിപ്ലവകരമായി രാജ്യം ചുവട് വെക്കുന്നത്. പരമ്പരഗതമായി പെട്രോൾ കേന്ദ്രീകൃത വാഹന വിപണിയുടെ മാർഗ്ഗത്തിൽ നിന്നും  പുത്തൻതലമുറ ഇലക്ട്രിക് വാഹനരംഗത്തേക്ക്  കടക്കുന്നതിനുള്ള തടസ്സങ്ങളെ മറികടക്കുന്നതിന്  ദീർഘമായ ആസൂത്രണമാണ് രാജ്യം സ്വീകരിക്കുന്നത്. 2050 ഓടെ കാർബൺ വ്യാപനങ്ങളിൽ നിന്നും രാജ്യത്തെ മുക്തമാക്കുന്നതിനും എണ്ണ ഇതര സമ്പദഘടന കെട്ടിപ്പെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് തദ്ദേശീയമായി നിർമിക്കുന്ന  ഒരു ഇഇലക്ട്രിക് കാർ ബ്രാൻഡ് നിർമാണ കേന്ദ്രമായി മാറാനും രാജ്യം ശ്രമിക്കുന്നത്.

സൗദി വാഹനവിപണിയിലുള്ള സൗദി- അമേരിക്കൻ ബ്രാൻഡ് ലൂസിഡ്, ടെസല കാറുകൾക്ക് വലിയ വിലയാണ് നൽകേണ്ടത്. ചൈനീസ്  കമ്പനിയായ ബിവൈഡി താരതമ്യേന ന്യായവിലയുമായി കടന്നു വന്നത് കാർപ്രേമികളെ മാറ്റിചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു തുടങ്ങി. അതോടെ കൂടി വാഹന വിപണിയിലെ സമവാക്യങ്ങളും മാറി മറിഞ്ഞു തുടങ്ങി.

സൗദി ജീവനക്കാരനായ ഹമദ് അൽ-റഫ്ദാൻ  ഇന്ധന ചെലവേറിയ ഫോർ വീൽ ഡ്രൈവ് ഉപേക്ഷിക്കാതെ "രണ്ടാം കാർ" ആയി ഉപയോഗിക്കുന്നതിലേക്ക് ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ തീരുമാനിച്ചു. 200,000 റിയാലിലധികം വിലയുള്ള തന്‍റെ ചൈനീസ് ഇലക്ട്രിക് കാർ പരിശോധിക്കുന്നതിനിടെ, ഒരു സ്വകാര്യ കമ്പനിയിലെ ഹ്യൂമൻ റിസോഴ്‌സ് മേഖലയിലെ ജീവനക്കാരനായ അയാൾ പറയുന്നത്  ഇലക്ട്രിക് കാറിലേക്ക് പോകാൻ തന്നെ പ്രേരിപ്പിച്ചത് സാമ്പത്തിക വശം തന്നെയാണഅ, കാരണം  ഉടമസ്ഥതയിലുള്ള ഫോർ വീൽ ഡ്രൈവ് കാർ പ്രതിമാസം 1800 മുതൽ 2000 റിയാൽ വരെ വിലയുള്ള ഇന്ധനം ഉപയോഗിക്കുന്നുഞാൻ റിയാദിൽ ഇലക്ട്രിക് കാറുകളും മറ്റു നഗരങ്ങൾക്കിടയിലേക്ക് പോകാൻ പെട്രോൾ ഇന്ധന വാഹനവും ഉപയോഗിക്കുന്നു.

മാസത്തിൽ നൂറുകണക്കിന് റിയാൽ ചെലവ് വരുന്ന വിവിധ ഓയിലുകളും ബ്രേക്ക് പാഡുകളും മാറ്റുന്നത് പോലെയുള്ള കാറിന്‍റെ ആനുകാലിക അറ്റകുറ്റപ്പണികൾക്ക് യാതൊരു ചെലവും ഇല്ലെന്നും, ഇലക്ട്രിക് കാറുകൾ  നഗരത്തിലെ താപനില കുറയ്ക്കാൻ സഹായിക്കുന്നതിനാൽ പാരിസ്ഥിതിക കാരണങ്ങളും അടിസ്ഥാനമാക്കിയാണ് തന്‍റെ തിരഞ്ഞെടുപ്പ് എന്നും പറയുന്നു.

റിയാദും ജിദ്ദയും തമ്മിലുള്ള ദൂരം ഏകദേശം 950 കിലോമീറ്ററാണ്, ഇത് ലഭ്യമായ ഇലക്ട്രിക് കാർ ബാറ്ററികളുടെ പരമാവധി പരിധി കവിയുന്നു, അതായത് ഏകദേശം 400 കിലോമീറ്ററാണ് ബാറ്ററിയുടെ ശേഷി, റിയാദ് നഗരത്തിനുള്ളിൽ ഇത് ഉപയോഗിക്കുമെന്ന് അൽ-റഫ്ദാൻ പറഞ്ഞു, പക്ഷേ അത് അസാധ്യമാണ്. എന്നാൽ  റിയാദിന് പുറത്ത് യാത്ര ചെയ്യാൻ ഇത് ഉപയോഗിക്കാൻ കഴിയില്ല,  പ്രത്യേകിച്ചും ഇലക്ട്രിക് കാറുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും ശൈശവാവസ്ഥയിലായതിനാൽ, റിസ്ക് എടുക്കാൻ കഴിയുകയില്ല. ഭാവിയിൽ ചാർജറുകളുടെ വ്യാപനത്തിലും ചാർജിങ് വേഗത വർധിക്കുന്നതിലും കാര്യം മാറിയേക്കാം.

English Summary:

Electric cars are also gaining popularity in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com