ADVERTISEMENT

ദോഹ ∙ ചൂട് കൂടുന്ന സമയത്ത് വീടുകളിലും കെട്ടിടങ്ങളിലും അഗ്നിബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഖത്തർ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. അതുകൊണ്ട്, തീപിടിത്ത സാധ്യത ഒഴിവാക്കാൻ വീടുകളിലും കെട്ടിടങ്ങളിലും അഗ്നിശമന ഉപകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തണം. അലാറം ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് തുടർച്ചയായി പരിശോധിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ഓപറേഷൻ ഡയറക്ടർ ലഫ്. കേണൽ അബ്ദുല്ല മുഹമ്മദ് അൽ ഹെയ്ൽ ജനങ്ങളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം വെസ്റ്റ് ബേയിലെ അൽ അബ്‌റാജ് ഏരിയയിൽ  ബഹുനില പാർപ്പിട സമുച്ചയത്തിന് തീപിടിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ മുന്നറിയിപ്പ്. ഈ സംഭവത്തിൽ ആളപായമൊന്നും ഉണ്ടായില്ലെങ്കിലും സമാന സംഭവങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പെടുത്തി. തീപിടിത്തുണ്ടായാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് അഗ്നിരക്ഷാ സേനയെ അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

English Summary:

Ensure Availability and Functionality of Fire Prevention Equipment in Buildings, Civil Defence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com