ADVERTISEMENT

മക്ക ∙ ഈ വർഷത്തെ ഹജ് തീർഥാടനം കഴിഞ്ഞ ശേഷം മക്കയിൽ അന്തരിച്ച മണിപ്പൂർ ജിരിബാമിലെ ബാബുപാര സ്വദേശി  മുഹമ്മദ്‌ അബ്ദുറബ്ബിന്‍റെ (57) മൃതദേഹം ഐസിഎഫ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ സംസ്ക്കരിച്ചു. 

ഹജ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് വിളിച്ചു സംസാരിച്ചിരുന്നെങ്കിലും പിന്നീട് വിവരവും ഇല്ലാത്തതിനാൽ നാട്ടിൽ നിന്ന് പശ്ചിമ ബംഗാൾ ത്വയ്ബ ഗാർഡൻ മേധാവി സുഹൈറുദ്ദീൻ നൂറാനിയുടെ സഹായത്തോടെ മരുമകനും മണിപ്പൂർ സ്റ്റേറ്റ് എസ്എസ്എഫ് മുൻ പ്രസിഡന്‍റുമായ ജാവേദ് ഉസ്മാനി ഐസിഎഫ് നേതൃത്വവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മക്കയിൽ ഐസിഎഫ് തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. പിന്നീട് മരിച്ചതായി വിവരം ലഭിക്കുകയും മക്കയിലെ ശീഷ ഹോസ്പിറ്റലിൽ ഐസിഎഫ് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഭാര്യ അൻവറാ ബീഗവും, രണ്ടു ആൺ മക്കളും ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് കുടുംബം.

മരണാനന്തര കർമ്മങ്ങൾക്കും മറ്റും ഐസിഎഫ് ഭാരവാഹികളായ ഹുസൈൻ ഹാജി കൊടിഞ്ഞി, റഷീദ് അസ്ഹരി,ശംസുദ്ധീൻ അഹ്സനി, ജമാൽ കക്കാട്, ഷാഫി ബാഖവി, സുഹൈർ കോതമംഗലം, അലി കുട്ടി പുളിയക്കോട്, അബൂബക്കർ മിസ്ബാഹി നേതൃത്വം നൽകി.

English Summary:

Indian man who had come for Hajj died in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com