ബ്രസീലിയൻ കോഴിയോട് ‘നോ’ പറഞ്ഞ് സൗദി; വില്ലൻ ന്യൂകാസിൽ രോഗം
Mail This Article
×
റിയാദ് ∙ ബ്രസീലിൽ നിന്നുള്ള കോഴി ഇറക്കുമതിക്കും കോഴി ഉൽപന്നങ്ങൾക്കും സൗദി അറേബ്യ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയെങ്കിലും ഇത് സൗദി വിപണിയെ ബാധിക്കില്ലെന്ന് സൗദി ചേംബർ ഫെഡറേഷൻ കമ്മിറ്റി അറിയിച്ചു. ബ്രസീലിൽ ന്യൂകാസിൽ രോഗം പടർന്നതിനെ തുടർന്നാണ് വിലക്ക്. സൗദി വിപണിയിലെ കോഴിയുടെ 70 ശതമാനവും പ്രാദേശികമായി ഉൽപാദിപ്പിക്കുന്നതാണ്.
ഉയർന്ന നിലവാരമുള്ള പ്രാദേശിക ബദലുകൾ ഉപഭോക്താക്കൾക്ക് ലഭ്യമായതും കൊണ്ടാണ് വിലക്ക് വിപണിയെ ബാധിക്കില്ല എന്നാണ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൽ ഷായ പറഞ്ഞത്. 100% സ്വയംപര്യാപ്തത കൈവരിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. ആവശ്യമെങ്കിൽ ഇറക്കുമതിക്കായി ബദൽ സ്രോതസ്സുകൾ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
Temporary Ban on Brazilian Poultry Imports will not Impact Saudi Market, Says Committee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.