ADVERTISEMENT

അബുദാബി ∙ യുഎഇ അടുത്ത വർഷം 6.2% സാമ്പത്തിക വളർച്ച നേടുമെന്നു അറബ് മോണിറ്ററി ഫണ്ടിന്റെ പ്രവചനം. നടപ്പുസാമ്പത്തിക വർഷം 3.9% വളർച്ചയാണ് പ്രവചിക്കുന്നത്. വിനോദ സഞ്ചാരം, റിയൽ എസ്റ്റേറ്റ്, രാജ്യാന്തര വ്യാപാരം എന്നിവയിലെ പ്രകടനമാണ് സാമ്പത്തിക വളർച്ചയ്ക്ക് യുഎഇയെ സഹായിക്കുക. 

2022ൽ 7.5 ശതമാനമായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക വളർച്ച. ഇന്ധന മേഖലയും ഇന്ധനയിതര മേഖലയും സമ്പദ്ഘടനയെ പിന്തുണയ്ക്കുന്നു. വിനോദസഞ്ചാര മേഖലയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു മികച്ച പിന്തുണ നൽകുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

ഈ വർഷം അറബ് മേഖലയുടെ സാമ്പത്തിക വളർച്ചയും റിപ്പോർട്ടിൽ പ്രവചിക്കുന്നു. അറബ് രാജ്യങ്ങൾ ചേർന്ന് 2.8 ശതമാനത്തിന്റെ സാമ്പത്തിക വളർച്ച നേടുമെന്നാണ് പറയുന്നത്. കഴിഞ്ഞ വർഷം 0.3% ആയിരുന്നു സാമ്പത്തിക വളർച്ച. അടുത്ത വർഷം ആകുമ്പോഴേക്കും സാമ്പത്തിക വളർച്ച 4.5 ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു. എണ്ണ ഉൽപാദന മേഖലയിലെ വില സ്ഥിരതയും ഉൽപന്നങ്ങളും വില സ്ഥിരതയുമാണ് അറബ് രാജ്യങ്ങൾക്കു സഹായകമാവുക. 

പെട്രോളിയം ഉൽപന്നങ്ങളുടെ ഇപ്പോഴത്തെ വില അറബ് രാജ്യങ്ങൾക്കു വലിയ പ്രയോജനം ചെയ്യും. എണ്ണ ഉൽപാദക അറബ് രാജ്യങ്ങൾ ഈ വർഷം 3.7 ശതമാനവും അടുത്ത വർഷം 5.1 ശതമാനവും സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നു.

സൗദി ഈ വർഷം 4.4 ശതമാനവും അടുത്ത വർഷം 5.7 ശതമാനവും വളർച്ച നേടുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഖത്തറിന്റെ സാമ്പത്തിക വളർച്ച ഈ വർഷം 1.8 ശതമാനവും അടുത്ത വർഷം 3.1 ശതമാനവുമായിരിക്കും. കുവൈത്ത് ഈ വർഷം 2.7 ശതമാനവും അടുത്ത വർഷം 3 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു. ഒമാനിൽ ഈ വർഷം 2.3 ശതമാനവും അടുത്ത വർഷം 2.7 ശതമാനവുമാണ് പ്രതീക്ഷിക്കുന്ന വളർച്ച. ബഹ്റൈനിൽ ഈ വർഷം 3.5 ശതമാനവും അടുത്ത വർഷം 3.2 ശതമാനവുമായിരിക്കും വളർച്ച.

English Summary:

Arab Monetary Fund Forecasts 6.2% Growth for UAE Economy in 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com