ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

എടത്വ ∙ കുവൈത്ത് അബ്ബാസിയായിൽ ഫ്ലാറ്റിൽ ഉണ്ടായ അഗ്നിബാധയിൽ വിഷപ്പുക ശ്വസിച്ച് മരിച്ച തലവടി നീരേറ്റുപുറം മുളയ്ക്കൽ മാത്യൂസ് വർഗീസ് മുളയ്ക്കൽ (40), ഭാര്യ ലിനി ഏലിയാമ്മ (39), മക്കളായ എട്ടാം ക്ലാസ് വിദ്യാർഥി ഐറിൻ റേച്ചൽ മാത്യൂസ് (14), നാലാം ക്ലാസ് വിദ്യാർഥി ഐസക് മാത്യൂസ് മുളയ്ക്കൽ (10) എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. വീട്ടിലും പള്ളിയിലുമായി ആയിരക്കണക്കിനാളുകൾ അന്ത്യാഞ്‍‍ജലി അർപ്പിച്ചു.

23ന് നാട്ടിലെത്തിച്ച മൃതദേഹങ്ങൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നോടെ മൃതദേഹങ്ങൾ 4 ആംബുലൻസുകളിലായി വീട്ടിലേക്ക് എത്തിച്ചു. വീട്ടിലെ അന്ത്യകർമങ്ങൾക്കു ശേഷം 8.30 ന് ഇടവക പള്ളിയായ തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിൽ എത്തിച്ചു. ഇവിടെ പൊതുദർശനത്തിനു ശേഷം 12.15 ന് മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊല‌ീത്തയുടെ മുഖ്യ‌കാർമികത്വത്തിൽ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ഡോ. യുയാക്കിം മാർ കൂറിലോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, മാത്യൂസ് മാർ സെറാഫിം , മലങ്കര കത്തോലിക്ക‌ാ സഭ തിരുവല്ല അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ് ഡോ. തോമസ് ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. 

കുവൈത്തിൽ മരിച്ച മാത്യൂസ് മുളയ്ക്കൽ, ഭാര്യ ലിനി ഏബ്രഹാം, മക്കളായ ഐറിൻ, ഐസക് എന്നിവർ. നീരേറ്റുപുറത്തു പുതുക്കി പണിത വീട്.
കുവൈത്തിൽ മരിച്ച മാത്യൂസ് മുളയ്ക്കൽ, ഭാര്യ ലിനി ഏബ്രഹാം, മക്കളായ ഐറിൻ, ഐസക് എന്നിവർ. നീരേറ്റുപുറത്തു പുതുക്കി പണിത വീട്.

മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, എംഎൽഎമാരായ രമേശ് ചെന്നിത്തല, തോമസ് കെ. തോമസ്, മാത്യു ടി. തോമസ്, മുൻ എംഎൽഎ ജോസഫ് എം പുതുശേരി, ജില്ല‌ാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. 

English Summary:

Funeral of Malayali Family Killed in Kuwait Fire

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com