സൗദിയിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കണം; കേന്ദ്ര ഇടപെടൽ ആവശ്യമെന്ന് കോബാർ അക്രബിയ യൂണിറ്റ്
Mail This Article
അൽ കോബാർ ∙ സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിച്ച്, പ്രത്യേകിച്ച് സൗദിയിലെ മലയാളി പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി, കേന്ദ്ര സർക്കാർ വിമാന കമ്പനികളുടെ മേൽ സമർദം ചെലത്തുണമെന്ന് കോബാർ അക്രബിയ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കോബാർ അക്രബിയയിൽ പ്രകാശ് മോന്‍റെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. നവയുഗം കോബാർ മേഖല കമ്മിറ്റി പ്രസിഡന്‍റ് സജീഷ് പട്ടാഴി ആശംസപ്രസംഗം നടത്തി. യൂണിറ്റ് സമ്മേളനത്തിന് കെ കൃഷ്ണൻ സ്വാഗതവും, ഷഫീഖ് ഖാസിം നന്ദിയും പറഞ്ഞു.
നവയുഗം അക്രബിയ യൂണിറ്റിന്‍റെ പുതിയ ഭാരവാഹികളായി ഹിദായത്തുള്ള (രക്ഷാധികാരി), പ്രകാശ് മോൻ (പ്രസിഡന്‍റ്), കൃഷ്ണൻ പേരാമ്പ്ര (വൈസ് പ്രസിഡന്‍റ്), സന്തോഷ് ചാങ്ങോലിക്കൽ (സെക്രട്ടറി), ഷഫീഖ് ഖാസിം (ജോയിന്‍റ് സെക്രട്ടറി), വിഷ്ണു രാമനാട്ടുകര (ട്രഷറർ) എന്നിവരെയും, സജീഷ്, അജോ ബാബു, മെബിൻ, ഷാജി അലക്‌സാണ്ടർ, അശോക് കുമാർ എന്നിവർ കൂടി ഉൾപ്പെടുന്ന യൂണിറ്റ് എക്സിക്യൂട്ടീവിനേയും സമ്മേളനം തിരെഞ്ഞെടുത്തു.