ADVERTISEMENT

ദുബായ് ∙ രാജ്യത്തെ ആദ്യകാല നാടക, ടെലിവിഷൻ നടൻ ദായീൻ ജുമാ അൽ തമീമി (75) അന്തരിച്ചു. 1971ൽ നാടകത്തിലൂടെ അഭിനയ രംഗത്ത് എത്തിയ തമീമി ഇമറാത്തി, ജിസിസി നാടക, ടെലിവിഷൻ വേദികളെ സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ഖവം അന്തർ, അൽ ജീരൻ, ദിലാൽ അൽ മദി തുടങ്ങിയ നാടകങ്ങൾ തമീമി എന്ന അഭിനേതാവിനെ രാജ്യത്തിന്റെ പ്രിയപ്പെട്ട കലാകാരനാക്കി. ടെലിവിഷനിലൂടെ ഇമറാത്തി നാടകങ്ങൾ അവതരിപ്പിക്കുന്നതിൽ തമീമി മുന്നിൽ നിന്നു. തമീമിയുടെ നിര്യാണത്തിൽ ദുബായ് കൾചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപഴ്സൻ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചിച്ചു.

English Summary:

Emirati Actor Dhaen Juma Al Tamimi Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com